സച്ചിനോ കോലിയോ അല്ല; ഇഷ്ട താരത്തിന്റെ പേരു വെളിപ്പെടുത്തി സല്‍മാന്‍ ഖാന്‍
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റുമായി ബോളിവുഡിന് അടുത്ത ബന്ധമുണ്ട്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നടമാരും പ്രണയത്തിലാകുന്നതും പുതിയ സംഭവമല്ല. ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ക്ക് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ സ്വന്തവുമാണ്. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ആണ് ഇപ്പോള്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ളത്.
ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള ഒരു പരിപാടിയില്‍ ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരാണെന്ന ചോദ്യത്തില്‍ സല്‍മാന്‍ പ്രതികരിച്ചു. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് സല്‍മാന്‍ ഖാന്റെ പ്രിയതാരം. ദബാംഗ് 3 സിനിമയുടെ പ്രചരണവുമായി തിരക്കിലുള്ള സല്‍മാന്‍ ധോണിയെ ദബാംഗ് താരമെന്നും വിശേഷിപ്പിച്ചു. മറ്റൊരു ഇന്ത്യന്‍ താരമായ കേദാര്‍ ജാദവിനെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും സല്‍മാന്‍ പറഞ്ഞു.

ഇന്ത്യകണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായ ധോണി ഇപ്പോള്‍ കളിക്കളത്തില്‍ സജീവമല്ല. ലോകകപ്പിലെ മോശം പ്രകടനത്തിനുശേഷം ധോണി സൈനിക സേവനത്തിനായി സമയം വിനിയോഗിക്കുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും അടുത്തുതന്നെ വിരമിച്ചേക്കാന്‍ ഒരുങ്ങുന്ന താരം അടുത്ത ടി20 ലോകകപ്പില്‍ കളിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയ്ക്കായി രണ്ട് ലോകകപ്പുകള്‍ നേടിത്തന്ന കളിക്കാരന്‍ കൂടിയാണ് ധോണി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications