കളിമിടുക്കില്‍ കേമന്‍, പെരുമാറ്റത്തില്‍ ലോകത്തിലെ ഏറ്റവും മോശക്കാരന്‍!! കോലിക്കു രൂക്ഷവിമര്‍ശനം

മുംബൈ: കളി മികവിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ കഴിവില്‍ ആര്‍ക്കും സംശമയമുണ്ടാവില്ല. ആധുനിക ക്രിക്കറ്റിലെ ഏറ്റവും കേമനില്‍ നിന്നും ലോകം കണ്ട എക്കാലത്തെയും മികച്ച ഇതിഹാസങ്ങളുടെ നിരയിലേക്കു വളരുകയാണ് അദ്ദേഹം. എന്നാല്‍ കളിയിലെ ഈ മിടുക്ക് പലപ്പോഴും കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ കോലിക്കു ചീത്തപ്പേരുണ്ടാക്കിയിട്ടുണ്ട്. പെര്‍ത്തില്‍ ഇന്ത്യ പരാജയപ്പെട്ട രണ്ടാം ടെസ്റ്റിലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു മോശം പെരുമാറ്റമുണ്ടായിരുന്നു. ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നുമായി ശാരീരികമായി ഏറ്റുമുട്ടാന്‍ ശ്രമിച്ചതാണ് വിവാദമായത്.
ബോളിവുഡിലെ അതുല്യനടനായ നസിറുദ്ദീന്‍ ഷാ കോലിയെ വിമര്‍ശിച്ചു രംഗത്തു വന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇന്ത്യന്‍ നായകനെ കടുത്ത ഭാഷയില്‍ ഷാ വിമര്‍ശിച്ചത്.

പെരുമാറ്റത്തില്‍ ഏറ്റവും മോശക്കാരന്‍
ലോകത്തില്‍ തന്നെ ഏറ്റവും മോശമായി പെരുമാറുന്ന കായിക താരമെന്നാണ് കോലിയെ ഷാ വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് കോലി. അതു മാത്രമല്ല ലോകത്തില്‍ തന്നെ ഏറ്റവും മോശമായി പെരുമാറുന്ന കായികതാരവും അദ്ദേഹം തന്നെയാണെന്നായിരുന്നു ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന്റേ പേരില്‍ താന്‍ ഇന്ത്യ വിടില്ലെന്നും തമാശരൂപേണ കുറിച്ചു കൊണ്ടാണ് ഷായുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
സമ്മിശ്ര പ്രതികരണം
ഷായുടെ പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഒരു വിഭാഗം പോസ്റ്റിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവന്നുപ്പോള്‍ മറ്റൊരു വിഭാഗം കോലിയെ പിന്തുണയ്ക്കുകയും ചെയ്തു.
പ്രശസ്തിക്കു വേണ്ടിയാണ് ഇപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞ ഷായെപ്പോലുള്ള നടന്‍മാര്‍ ഇത്തരം വില കുറഞ്ഞ തന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് എന്നായിരുന്നു ഒരാളുടെ പ്രതികരണം. നിങ്ങള്‍ ദയവ് ചെയ്ത് മാനസികനില പരിശോധിക്കണമെന്നും അയാള്‍ നിര്‍ദേശിക്കുന്നു. അതേസമയം, താങ്കള്‍ പറഞ്ഞത് വളരെ ശരിയാണെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

കോലിയുടെ വിവാദ കമന്റ്
അടുത്തിടെ ഒരു വിവാദ കമന്റിന്റെ പേരില്‍ കോലി പ്രതിക്കൂട്ടിലായിരുന്നു. കോലിയുള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം കാണുന്നതിനേക്കാള്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമാണ് ഇഷ്ടമെന്ന് ഒരു ആരാധകന്‍ കമന്റ് ചെയ്തിരുന്നു. ഇതിനു മറുപടിയായി നിങ്ങള്‍ ഇന്ത്യയില്‍ താമസിക്കുന്ന ശരിയല്ലെന്നും മറ്റെവിടേക്കെങ്കിലും പോവുന്നതാണ് നല്ലതെന്നും കോലി പ്രതികരിച്ചിരുന്നു.
കോലിയുടെ ഈ പ്രതികരണത്തിനെതിരേ ഇന്ത്യയുടെ പല മുന്‍ താരങ്ങളും രംഗത്തു വരികയും ചെയ്തിരുന്നു.

പെര്‍ത്തില്‍ കോലിക്കു ശാസന
പെര്‍ത്ത് ടെസ്റ്റിനിടെ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയതിനെ തുടര്‍ന്ന് കോലിക്കും ഓസീസ് ക്യാപ്റ്റന്‍ പെയ്‌നിനും അംപയറില്‍ നിന്നും ശാസന ലഭിച്ചിരുന്നു. നാലാം ദിനം സിംഗിളെടുക്കാന്‍ പെയ്ന്‍ ശ്രമിക്കുന്നതിനിടെ മനപ്പൂര്‍വ്വം വഴി തടയാനെന്ന രീതിയില്‍ കോലി പെയ്‌നിനു മുന്നിലേക്കു കയറി നില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നു ഇരുതാരങ്ങളും തമ്മില്‍ വാക് പോര് നടത്തിയതോടെ അംപയര്‍ ഇടപെടുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications