Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ദേശസ്‌നേഹിയാണ്, അനുഷ്‌ക ശര്‍മയെ ഡിവോഴ്‌സ് ചെയ്യണം: ബിജെപി എംഎല്‍എ

ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയെ ഡിവോഴ്‌സ് ചെയ്യണം, ആവശ്യം ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ് എംഎല്‍എ നന്ദകിഷോര്‍ ഗുജറാറുടേതാണ്. അടുത്തിടെ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയ 'പാതാള്‍ ലോക്' വെബ് പരമ്പരയാണ് പ്രശ്‌നകാരണം. പാതാള്‍ ലോകില്‍ തന്റെയടക്കം ബിജെപി നേതാക്കന്മാരുടെ ചിത്രം ഉപയോഗിച്ചത് നന്ദകിഷോറിനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് സഹനിര്‍മാതാവായ അനുഷ്‌ക ശര്‍മയ്ക്ക് എതിരെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് ദേശദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെടുകയുണ്ടായി.

പാതാള്‍ ലോകില്‍ ബാല്‍കൃഷ്ണ ബജ്പയുടെ വില്ലന്‍ കഥാപാത്രം നിറഞ്ഞാടുന്ന സീനുകളില്‍ ഒന്നില്‍ ഗുജറാറിന്റെ ഫോട്ടോ ഉപയോഗിച്ചിരുന്നു. ചിത്രം മോര്‍ഫ് ചെയ്തിരുന്നെങ്കിലും ഗുജറാറാണെന്ന് ദൃശ്യങ്ങളില്‍ തിരിച്ചറിയാം. ബിജെപിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നു. പാകിസ്താനെ സമാധാന രാഷ്ട്രമായാണ് ചിത്രീകരിക്കുന്നത്. ഒപ്പം സനാതന്‍ ധര്‍മ്മ ഉള്‍പ്പെടെയുള്ള വിവിധ ഹിന്ദു സംഘടനകളെ മോശം വെളിച്ചത്തിലാണ് അവതരിപ്പിക്കുന്നതും - പാതാള്‍ ലോക് വെബ് പരമ്പരയ്ക്ക് എതിരെ നന്ദകിഷോര്‍ ഗുജറാര്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഇങ്ങനെയാണ്. പാതാള്‍ ലോക് പരമ്പര ദേശവിരുദ്ധമാണെന്ന ആക്ഷേപവും ബിജെപി എംഎല്‍എ ഉയര്‍ത്തുന്നുണ്ട്.

virat-anushka

'ഈ പശ്ചാത്തലത്തില്‍ പാതാള്‍ ലോക് പോലൊരു പരമ്പര നിര്‍മിച്ച അനുഷ്‌ക ശര്‍മയെ വിരാട് കോലി ഉപേക്ഷിക്കണം. കോലി ദേശസ്‌നേഹിയാണ്. അങ്ങനെയിരിക്കെ കോലിയെ പോലൊരാള്‍ ഇത് അംഗീകരിച്ചുകൂടാ. അനുഷ്‌ക ശര്‍മയുമായുള്ള കുടുംബബന്ധം പിരിയണം, എല്ലാവര്‍ക്കും ഇതു ശക്തമായ താക്കീതു നല്‍കും', ന്യൂസ്‌റൂം പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ നന്ദകിഷോര്‍ ഗുജറാര്‍ വ്യക്തമാക്കി. പാതാള്‍ ലോക് പരമ്പര ഇന്റര്‍നെറ്റില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര് വാര്‍ത്താവിതരണ മന്ത്രാലയത്തിന് ബിജെപി എംഎല്‍എ കത്തയച്ചുകഴിഞ്ഞു.

നേരത്തെ, അനുഷ്‌ക ശര്‍മയ്ക്ക് എതിരെ കുറിച്ച എഫ്‌ഐആറിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നന്ദകിഷോര്‍ ഗുജറാര്‍ പങ്കുവെച്ചിരുന്നു. സംഭവത്തില്‍ അനുഷ്‌ക ശര്‍മ ഇനിയും പ്രതികരിച്ചിട്ടില്ല. അനുഷ്‌ക ശര്‍മയുടെ നിര്‍മാണ കമ്പനിയായ ക്ലീന്‍ സ്ലേറ്റ് ഫിലിംസാണ് പാതാള്‍ ലോക് വെബ് പരമ്പര അവതരിപ്പിക്കുന്നത്.

Story first published: Wednesday, May 27, 2020, 17:16 [IST]
Other articles published on May 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+