ഓസീസ് സഹതാരത്തെ സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട് അധിക്ഷേപിച്ചു; സ്റ്റോയ്‌നിസിന് വമ്പന്‍ പിഴ
സിഡ്‌നി: ബിഗ് ബാഷ് ലീഗ് മത്സരത്തിനിടെ എതിര്‍താരത്തെ അധിക്ഷേപിച്ച ഓസ്‌ട്രേലിയന്‍ താരം മാര്‍ക്കസ് സ്‌റ്റോയ്‌നിസിന് വമ്പന്‍ പിഴ. ഓസ്‌ട്രേലിയന്‍ ടീമിലെ സഹതാരമായ കെയ്ന്‍ റിച്ചാഡ്‌സണെ സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട തെറിവിളിച്ചതിന് 5000 ഡോളര്‍(ഏകദേശം 3.5 ലക്ഷം രൂപ) പിഴയാണ് ശിക്ഷ നല്‍കിയത്. സംഭവത്തിന് പിന്നാലെ സ്റ്റോയ്‌നിസ് ക്ഷമ ചോദിച്ചിരുന്നു.
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കഴിഞ്ഞദിവസം നടന്ന മെല്‍ബണ്‍ ഡര്‍ബിയും റെനെഗഡ്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമാണ് നടന്നതെന്ന് സ്റ്റോയ്‌നിസ് പറഞ്ഞു. തന്നില്‍നിന്നും അത് സംഭവിച്ചുപോയതാണ്. കെയ്‌നിനോട് അപ്പോള്‍ത്തന്നെ ക്ഷമ ചോദിച്ചിരുന്നു. അമ്പയര്‍മാരോടും മാപ്പുപറഞ്ഞു. താന്‍ ചെയ്തത് തെറ്റാണെന്നും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും സ്റ്റോയ്‌നിസ് വ്യക്തമാക്കി.

ബിഗ്ബാഷ് ലീഗില്‍ ഇത്തവണ 281 റണ്‍സുമായി ടോപ് സ്‌കോററാണ് സ്‌റ്റോയ്‌നിസ്. എന്നാല്‍, ദേശീയ ടീമില്‍ നിന്നും ഇപ്പോള്‍ താരം പുറത്താണ്. ഇന്ത്യയില്‍ ജനുവരിയില്‍ നടക്കാനിരിക്കുന്ന പരമ്പരയില്‍ സ്റ്റോയ്‌നിസിന് ഇടംനല്‍കിയിട്ടില്ല. അതേസമയം, റിച്ചാഡ്‌സണ്‍ ഇന്ത്യയില്‍ കളിക്കും. ഐപിഎല്‍ ലേലത്തില്‍ വമ്പന്‍ തുക ലഭിച്ച താരങ്ങളിലൊരാള്‍ കൂടിയാണ് സ്റ്റോയ്‌നിസ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications