വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭുവനേശ്വര്‍ കുമാര്‍ ശസ്ത്രക്രിയയക്ക് വിധേയനായി, ഇനി ബെംഗളുരുവിലേക്ക്

ലണ്ടന്‍: ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ലണ്ടനില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സ്‌പോര്‍ട്‌സ് ഹെര്‍ണയയ്ക്ക് ചികിത്സ തേടിയ താരം ഇനി ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേല്‍നോട്ടത്തിലാകും തിരിച്ചുവരാനുള്ള ശ്രമം നടത്തുക. ദീര്‍ഘകാലമായി പരിക്ക് അലട്ടുന്ന ഭുവനേശ്വര്‍ ലണ്ടനില്‍ ശസ്ത്രക്രിയയ്ക്ക് വിധേനയായ കാര്യം ബിസിസിഐ ആണ് അറിയിച്ചത്.

ജനുവരി 9നാണ് ഭുവി ലണ്ടനിലെത്തിയതെന്ന് ബിസിസിഐ അറിയിച്ചു. 11-ാം തീയതി നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നു. ഇന്ത്യന്‍ ടീം ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പര്‍മാര്‍ താരത്തിനൊപ്പമുണ്ട്. ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന ഭുവനേശ്വര്‍ ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേല്‍നോട്ടത്തിലായിരിക്കും തിരിച്ചുവരാനുള്ള ശ്രമം നടത്തുകയെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

bhuvneshwarkumar

കോലിയുടെ വീക്ക്‌നെസ് എന്ത്? എങ്ങനെ ഇത്ര തവണ പുറത്താക്കി? വെളിപ്പെടുത്തി സാംപകോലിയുടെ വീക്ക്‌നെസ് എന്ത്? എങ്ങനെ ഇത്ര തവണ പുറത്താക്കി? വെളിപ്പെടുത്തി സാംപ

ഭുവനേശ്വര്‍ കുമാറിന് പരിക്ക് വിട്ടുമാറാത്തത് നേരത്തെ വിവാദമായിരുന്നു. ക്രിക്കറ്റ് അക്കാദമിയുടെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നും ആരോപണമുയര്‍ന്നു. ഇതേതുടര്‍ന്ന് ബൗളര്‍ ജസ്പ്രീത് ബുംറയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും അക്കാദമിയുടെ മേല്‍നോട്ടത്തിലല്ലാതെ ചികിത്സ നടത്തിയത് വിവാദമായി. ബുംറയ്ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ക്രിക്കറ്റ് അക്കാദമി തുടക്കത്തില്‍ തയ്യാറായിരുന്നില്ല. പരിക്കേറ്റ താരങ്ങള്‍ അക്കാദമിയുടെ മേല്‍നോട്ടത്തില്‍ മാത്രം കഴിയണമെന്നാണ് ബിസിസിയുടെ നിയമം.

Story first published: Thursday, January 16, 2020, 16:40 [IST]
Other articles published on Jan 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X