വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതിന് ശേഷം ഫേസ്ബുക്ക് ഉപയോഗിച്ചിട്ടില്ല ? ഭാര്യ ഹാക്ക് ചെയ്ത സംഭവം വെളിപ്പെടുത്തി ഭുവി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നിശബ്ദനായ പോരാളിയാണ് പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍. വിരാട് കോലിയുടെ നായകത്വത്തിന് കീഴിലുള്ള ഇന്ത്യന്‍ ടീമിലെ ഏറ്റവും ശാന്തശീലനായ താരമായി ഭുവിയെ വിശേഷിപ്പിക്കാം. എന്നാല്‍ താന്‍ കാണുന്നപോലെ അത്ര ശാന്തനും നിഷ്‌കളങ്കനുമല്ലെന്നാണ് ഭുവി വ്യക്തമാക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭുവി തന്റെ സ്വകാര്യ ജീവിതത്തിലെ രസകരമായ സംഭവത്തെക്കുറിച്ച് മനസ്സ്തുറന്നത്. വിവാഹ ശേഷം ഭാര്യ ഒരിക്കല്‍ തന്റെ ഫെയ്‌സ്ബുക്കിന്റെ പാസ്‌വേഡ് ചോദിച്ചു. എന്നാല്‍ പാസ്‌വേഡ് നല്‍കാതെ ഒഴിഞ്ഞുമാറി.

എന്നാല്‍ ഇതിന് പ്രതികാരമായി ഭാര്യ തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്ത് പുതിയ പാസ്‌വേഡ് ഇട്ടു. ഇത് അടുത്ത ദിവസം തന്നോട് പറഞ്ഞ് തരികയും ചെയ്തു. അതിന് ശേഷം ഫേസ്ബുക്ക് ഉപയോഗിച്ചിട്ടില്ലെന്നും ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു. താന്റെ കാര്യത്തില്‍ ഭാര്യ നൂപുര്‍ വളരെ പൊസസീവാണ്. ആരാധികമാര്‍ അടുത്തിടപഴകുന്നതും തനിക്കൊപ്പം സെല്‍ഫി എടുക്കുന്നതും ഭാര്യക്ക് ഇഷ്ടമല്ല. ഇത്രയും അടുത്തുനിന്ന് എന്തിനാണ് സെല്‍ഫി എടുക്കുന്നതെന്ന് പലപ്പോഴും ചോദിക്കാറുണ്ടെന്നും ആരാധികമാര്‍ അടുത്തേക്ക് വന്ന് നിന്നാല്‍ എന്താണ് ചെയ്യുകയെന്ന് താന്‍ തിരിച്ച് ചോദിക്കാറുണ്ടെന്നും ഭുവി ടിവി ഷോയിലൂടെ പങ്കുവെച്ചു.

bhuvneshwar-kumar

ഡിബാലയ്ക്കും മുന്‍ ഇതിഹാസം മാല്‍ദീനിക്കും കൊറോണ, ആശങ്ക വിട്ടൊഴിയാതെ ഫുട്‌ബോള്‍ ലോകംഡിബാലയ്ക്കും മുന്‍ ഇതിഹാസം മാല്‍ദീനിക്കും കൊറോണ, ആശങ്ക വിട്ടൊഴിയാതെ ഫുട്‌ബോള്‍ ലോകം

2017 നവംബര്‍ 23നായിരുന്നു ഭുവനേശ്വര്‍ കുമാര്‍ നൂപൂര്‍ സാഗറിനെ വിവാഹം കഴിച്ചത്. ഈ ദിവസത്തെ രക്തസാക്ഷിത്വ ദിനം എന്നാണ് ക്രിക്കറ്റ് ബസിന്റെ ചാറ്റ് ഷോയില്‍ ഭുവി വിശേഷിപ്പിച്ചത്. 13ാം വയസിലാണ് നൂപുറിനോട് ആദ്യമായ പ്രണയം തോന്നിയതെന്നും പിന്നീടത് വളര്‍ന്ന് വിവാഹത്തിലേക്ക് വളരുകയായിരുന്നെന്നും താരം പറഞ്ഞു. ഭുവിയുടെ ഏറ്റവും ഇഷ്ടപ്പെട്ട ബൗളിങ് പ്രകടനം അരങ്ങേറ്റ മത്സരമായ 2012ല്‍ നടന്ന പാകിസ്താനെതിരായ ടി20യിലെയാണെന്ന് നൂപുര്‍ പറഞ്ഞു. ഈ മത്സരത്തില്‍ നാല് ഓവറില്‍ ഒമ്പത് റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ഭുവി വീഴ്ത്തിയത്. എന്നാല്‍ ഈ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടു.

പരിക്കിനെത്തുടര്‍ന്ന് ഏറെ നാളായി ഭുവനേശ്വര്‍ ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു. 2019 ഡിസംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കിടെ പരിക്കിനെത്തുടര്‍ന്ന് താരം വിശ്രമത്തില്‍ പോവുകയായിരുന്നു. എന്നാല്‍ ഈ മാസം നടത്തേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിനെയും ടീമില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. എന്നാല്‍ കൊറോണ വൈറസിന്റെ വ്യാപനത്തെത്തുടര്‍ന്ന് ഈ പരമ്പര റദ്ദാക്കിയിരുന്നു. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ നിരയിലേക്ക് സജീവമായി തിരിച്ചെത്തും. ഇത്തവണത്തെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടിയാണ് ഭുവി കളിക്കുന്നത്.

Story first published: Sunday, March 22, 2020, 17:02 [IST]
Other articles published on Mar 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X