Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ എതിര്‍ ടീമുകള്‍ക്ക് മുന്നറിയിപ്പുമായി ഭുവനേശ്വര്‍ കുമാര്‍

ദില്ലി: ലോകകപ്പില്‍ ഇന്ത്യന്‍ പേസര്‍മാരുടെ കഴിവില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുമ്പോള്‍ എതിര്‍ ടീമുകള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍താരം ഭുവനേശ്വര്‍ കുമാര്‍. ബാറ്റിങ്ങാണ് എക്കാലവും ഇന്ത്യയുടെ ശക്തിയെങ്കിലും ഏത് സാഹചര്യത്തിലും പന്തെറിയാന്‍ കഴിവുള്ള ബൗളര്‍മാര്‍ ഇന്ത്യയ്ക്കുണ്ടെന്ന് പേസര്‍കൂടിയായ ഭുവനേശ്വര്‍ വ്യക്തമാക്കി. ഭുവിയെ കൂടാതെ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ് ഇന്ത്യയുടെ പേസ് അറ്റാക്കര്‍മാര്‍.

ഇംഗ്ലണ്ടിലെ പിച്ചിന്റെ സാഹചര്യം മുതലെടുക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് ഭുവിയുടെ വിലയിരുത്തല്‍. വേഗതകുറവാണെങ്കിലും സ്വിങ്ങില്‍ മാറ്റങ്ങള്‍ വരുത്തി എതിര്‍ബാറ്റ്‌സ്മാനെ കുരുക്കാന്‍ വിരുതുള്ള താരമാണ് ഭുവി. ഇംഗ്ലണ്ടിലെ പിച്ചുകള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബാറ്റിങ്ങിനെ തുണയ്ക്കുന്നതാണെന്നറിയാം. എന്നാല്‍, ഇന്ത്യ പേസ് ടീമിന് ഏത് സാഹചര്യത്തിലും ബൗള്‍ ചെയ്യാന്‍ കഴിയുമെന്നും താരം ചൂണ്ടിക്കാട്ടി.

bhuvaneswarkumar

ഇന്ത്യയുടെ ഏറ്റവും മികച്ച പേസ് ആക്രമണനിരയാണ് ഇതെന്ന് നേരത്തെ ക്രിക്കറ്റ് പണ്ഡിതര്‍ വിലയിരുത്തിയിരുന്നു. അതുകൊണ്ടുതന്നെ ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലി ഭാഗ്യവാനാണെന്നും ചിലര്‍ പറയുകയുണ്ടായി. എന്നാല്‍, ഏറ്റവും മികച്ചവരാണോ തങ്ങള്‍ എന്ന് പറയാന്‍ താന്‍ ആളല്ലെന്നാണ് ഭുവിയുടെ പ്രതികരണം. ഫീല്‍ഡില്‍ മികച്ച പ്രകടനം നടത്തുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും താരം പറഞ്ഞു.

കഴിഞ്ഞ ചില വര്‍ഷങ്ങളായി തങ്ങളുടെ പ്രകടനം ഏതുരീതിയിലുള്ളതാണെന്ന് പരിശോധിക്കാം. ഓരോ ദിവസം കഴിയുന്തോറും ശക്തമാകുന്നതാണ് ഇന്ത്യയുടെ പേസ് ശക്തി. ഏത് സാഹചര്യത്തിലും ഇന്ത്യയുടെ പേസ് നിരയ്ക്ക് വിനാശകാരികളാകാന്‍ കഴിയുമെന്ന് തനിക്കുറപ്പുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം ബൗളിങ്ങിലും ശാരീരിക ക്ഷമതയിലും മുന്നേറാന്‍ കഴിഞ്ഞെന്നും ഭുവി വ്യക്തമാക്കി.

Story first published: Thursday, May 16, 2019, 17:39 [IST]
Other articles published on May 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+