Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പേസര്‍മാരുടെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ കോലിയുടെ പിന്തുണ; ഇന്ത്യന്‍ നായകനെ പുകഴ്ത്തി ഭുവനേശ്വര്‍

ഭുവനേശ്വര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പേസ് ബൗളര്‍മാര്‍ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച പേസര്‍ പട്ടികയില്‍ ഇടം പിടിച്ചവരാണ്. ഇന്ത്യയില്‍ മാത്രം പുലികളായിരുന്ന ഇന്ത്യയുടെ പേസ് നിര ഇന്ന് ഏത് മൈതാനത്തും ഗംഭീര പ്രകടനം പുറത്തെടുക്കാന്‍ കെല്‍പ്പുള്ളവരായി വളര്‍ന്ന് കഴിഞ്ഞു. ഇന്ത്യയുടെ പേസ് നിരയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പിന്തുണയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഭുവനേശ്വര്‍ കുമാര്‍.

ഇന്ത്യയുടെ പേസ് ബൗളിങ് നിര ഏറ്റവും മികച്ചതാണോ അല്ലെയോ എന്നറിയില്ല, എന്നാല്‍ മികച്ച പ്രതിഭാശാലികളായ താരങ്ങളാണെന്ന് ഉറപ്പാണ്. നിങ്ങള്‍ക്ക് വളരണമെങ്കില്‍ നായകന്റെ പിന്തുണ അത്യാവശ്യമാണ്. വിരാട് കോലി എല്ലായ്‌പ്പോഴും സഹായവുമായി ഞങ്ങളോടൊപ്പം ഉണ്ടാകും-ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന ഭുവനേശ്വര്‍ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഭുവിയുള്ളത്.

bhuvaneswarkumarandkohli

ഓസീസ് പരമ്പരയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പരമ്പരയ്ക്കായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം ഞാനും പ്രതീക്ഷയിലാണ്.ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെയാണ് കളിക്കാന്‍ പോകുന്നത്. ഓസ്‌ട്രേലിയയില്‍ ക്വാറന്റൈനില്‍ കഴിയുന്ന താരങ്ങള്‍ക്ക് അവിടുത്തെ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ സഹായകമാകുമെന്നാണ് കരുതുന്നതെന്നും ഭുവനേശ്വര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ജസ്പ്രീത് ബൂംറയ്‌ക്കൊപ്പം സ്ഥിര സാന്നിധ്യമായിരുന്ന ഭുവനേശ്വര്‍ പരിക്കിനെത്തുടര്‍ന്നാണ് ടീമിനെ വെളിയില്‍ പോയത്. പരിക്കിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ഭുവിക്ക് നഷ്ടമായിരുന്നു.സ്വിങ് ബൗളിങ്ങുകൊണ്ട് എതിരാളികളെ വിറപ്പിക്കുന്ന ഭുവി ഇന്ത്യക്കുവേണ്ടി 21 ടെസ്റ്റില്‍ നിന്ന് 63 വിക്കറ്റും 114 ഏകദിനത്തില്‍ നിന്ന് 132 വിക്കറ്റും 43 ടി20യില്‍ നിന്ന് 41 വിക്കറ്റുമാണ് വീഴ്ത്തിയത്.117 ഐപിഎല്ലില്‍ നിന്നായി 133 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, പൂനെ വാരിയേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കുവേണ്ടിയാണ് ഭുവി ഐപിഎല്ലില്‍ കളിച്ചത്. ഡിസംബറിലാണ് ഇന്ത്യയുടെ ഓസീസ് പര്യടനം ആരംഭിക്കുന്നത്.ഒരു ഡേ നൈറ്റ് ടെസ്റ്റ് ഉള്‍പ്പെടെ നാല് ടെസ്റ്റും മൂന്ന് ടി20യും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുന്നത്. അതേ സമയം കൊറോണ വ്യാപനം ശക്തമായി തുടരുന്നത് ടൂര്‍ണമെന്റിനെ ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Story first published: Sunday, July 19, 2020, 10:42 [IST]
Other articles published on Jul 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+