വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ റെക്കോര്‍ഡ് തകര്‍ത്തു, ഭാവനാ ജാട്ടിന് 20 കി.മീ. നടത്തത്തില്‍ ഒളിമ്പിക്‌സ് യോഗ്യത

ന്യൂഡല്‍ഹി: റാഞ്ചിയില്‍ നടന്ന ഏഴാമത് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ താരം ഭാവനാ ജാട്ട് ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കി. ദേശീയ റെക്കോര്‍ഡ് തകര്‍ത്ത രാജസ്ഥാനില്‍നിന്നുള്ള ഇരുപത്തിനാലുകാരി ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. 1 മണിക്കൂറും 29 മിനിറ്റും 54 സെക്കന്റിലുമാണ് ഭാവന ചാമ്പ്യന്‍ഷിപ്പില്‍ ഫിനിഷ് ചെയ്തത്. 1 മണിക്കൂര്‍ 31 മിനിറ്റാണ് ഒളിമ്പിക്‌സ് യോഗ്യത.

ഇന്ത്യയുടെ മറ്റൊരു താരം പ്രിയങ്ക ഗോസ്വാമിക്ക് സെക്കന്റുകളുടെ വ്യത്യാസത്തില്‍ ഒളിമ്പിക്‌സ് യോഗ്യത നഷ്ടമായി. പ്രിയങ്ക 1 മണിക്കൂര്‍ 31 മിനിറ്റ് 36 സെക്കന്റിലാണ് നടത്തം പൂര്‍ത്തിയാക്കിയത്. നേരത്തെ ഒരു മണിക്കൂര്‍ 38 മിനിറ്റ് 30 സെക്കന്റ് എന്നതായിരുന്നു ഭാവനയുടെ മുന്‍കാലത്തെ മികച്ച പ്രകടനം. 1 മണിക്കൂര്‍ 31 മിനിറ്റിനുള്ളില്‍ മറ്റൊരു ഇന്ത്യന്‍ താരവും ഇന്നേവരെ 20 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയിട്ടില്ല.

ബുംറയ്‌ക്കെതിരേ വിമര്‍ശനം... അവരുടെ ലക്ഷ്യം ഒന്നു മാത്രം, തുറന്നടിച്ച് ഷമിബുംറയ്‌ക്കെതിരേ വിമര്‍ശനം... അവരുടെ ലക്ഷ്യം ഒന്നു മാത്രം, തുറന്നടിച്ച് ഷമി

bhawnajat

ദേശീയ റെക്കോര്‍ഡ് രണ്ട് മിനിറ്റ് വ്യത്യാസത്തില്‍ മറികടന്ന ഭാവന തന്റെതന്നെ പ്രകടനത്തില്‍ 9 മിനിറ്റിന്റെ മാറ്റമാണുണ്ടാക്കിയത്. അടുത്തമാസം നടക്കാനിരിക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും താരം പ്രകടനം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ മലയാളി താരം കെടി ഇര്‍ഫാന്‍ 20 കി.മീ. നടത്തത്തില്‍ ഒളിമ്പിക്‌സ് യോഗ്യത നേടിയിരുന്നു. 2016ലെ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മനീഷ് റാവത്തിന് വെങ്കല മെഡല്‍ ഒരു മിനിറ്റിന്റെ വ്യത്യാസത്തിലാണ് നഷ്ടമായത്.

Story first published: Saturday, February 15, 2020, 17:12 [IST]
Other articles published on Feb 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X