Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'തന്റെ കരിയറിലെ മികച്ച ട്രോഫിയിതാ'; മകളുടെ ചിത്രം പങ്കുവെച്ച് അജിന്‍ക്യ രഹാനെ

മുംബൈ: രാഹുല്‍ ദ്രാവിഡിന്റെ പിന്മുറക്കാരനെന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തിയ താരമാണ് അജിന്‍ക്യ രഹാനെ. നിലവില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ നിന്ന് പുറത്താണെങ്കിലും ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനാണ് രഹാനെ.കോവിഡിന്റെ പശ്ചാത്തലത്തില്‍ കുടുംബത്തോടൊപ്പമാണ് രഹാനെയുള്ളത്. മറ്റ് താരങ്ങളെ അപേക്ഷിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ അത്ര സജീവമല്ലാത്ത രഹാനെ ഇപ്പോള്‍ രസകരമായൊരു പോസ്റ്റ് ആരാധകര്‍ക്ക് സമ്മാനിച്ചിരിക്കുകയാണ്.

ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച കിരീടമെന്ന കുറിപ്പോടെ തന്റെ ട്രോഫി അലമാരിക്കുള്ളില്‍ ഇരിക്കുന്ന മകളുടെ ചിത്രമാണ് രഹാനെ പങ്കുവെച്ചത്. ഫേസ്ബുക്കിലാണ് മകള്‍ ആര്യയുടെ ചിത്രം രഹാനെ പോസ്റ്റ് ചെയ്തത്. മനോഹരമായ മകളുടെ ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്നത്. 32കാരനായ രഹാനെ തന്റെ ബാല്യകാല സുഹൃത്തായ രാധികയെ 2014ലാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത്. രാജസ്ഥാനുവേണ്ടി രഹാനെ ഐപിഎല്‍ കളിക്കുമ്പോള്‍ സ്‌റ്റേഡിയത്തില്‍ രാധികയും എത്താറുണ്ട്. എന്നാല്‍ രഹാനെയുടെ മകളെ പൊതുവേദികളില്‍ അധികം ഇരുവരും കൊണ്ടുവന്നിട്ടില്ല.

ajinkyarahane

ഇന്ത്യക്കുവേണ്ടി 90 ഏകദിനത്തില്‍ നിന്ന് 35.26 ശരാശരിയില്‍ 2962 റണ്‍സാണ് രഹാനെ നേടിയത്. 20 ടി20യില്‍ നിന്ന് 375 റണ്‍സും 65 ടെസ്റ്റില്‍ നിന്ന് 4203 റണ്‍സും രഹാനെയ്ക്കുണ്ട്.2015 ജൂലൈക്ക് ശേഷം നാലാം നമ്പറില്‍ 10 മത്സരം രഹാനെ കളിച്ചു.51.37 ശരാശരിയില്‍ 411 റണ്‍സും അദ്ദേഹം അടിച്ചെടുത്തു.96 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്.നാല് അര്‍ധ സെഞ്ച്വറിയും നാലാം നമ്പറില്‍ അദ്ദേഹം നേടി.രഹാനെ നാലാമനായി ഇറങ്ങിയ 10 മത്സരത്തില്‍ ആറെണ്ണത്തിലും ഇന്ത്യ വിജയിച്ചിരുന്നു.

2016ല്‍ ബ്രിസ്ബണില്‍ ഓസ്‌ട്രേലിയക്കെതിരേ 89 റണ്‍സ് നേടിയതാണ് നാലാം നമ്പറിലെ രഹാനെയുടെ മികച്ച പ്രകടനം. പരിമിത ഓവറില്‍ മികച്ച പ്രകടനം അവകാശപ്പെടാനുണ്ടെങ്കിലും താരത്തിനെ പലപ്പോഴും തഴഞ്ഞു. കഴിഞ്ഞ ദിവസം രഹാനെയെ ഏകദിന ടീമില്‍ നിന്ന് തഴയുന്നതിനെതിരേ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്രയും പ്രതികരിച്ചിരുന്നു. നാലാം നമ്പറില്‍ ഇനിയും സ്ഥിരതയുള്ള ബാറ്റ്‌സ്മാനെ കണ്ടെത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ആ സ്ഥാനത്തേക്ക് രഹാനെയെ പരിഗണിക്കണമെന്നാണ് ചോപ്ര അഭിപ്രായപ്പെട്ടത്.

ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സ്,പൂനെ വാരിയേഴ്‌സ് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള രഹാനെ രാജസ്ഥാന്റെ നായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് കൈയൊഴിഞ്ഞതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് രഹാനെയെ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ അവസാന ന്യൂസീലന്‍ഡ് ടെസ്റ്റ് പര്യടനത്തില്‍ തിളങ്ങാന്‍ രഹാനെയ്ക്ക് സാധിച്ചിരുന്നില്ല.

ajinkyarahanefbpost
Story first published: Wednesday, July 15, 2020, 16:22 [IST]
Other articles published on Jul 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+