ബംഗളൂരു: ഐഎസ്എല്‍ ചാമ്പ്യന്മാരായ ബംഗളൂരു എഫ്സി ഹോം ഗ്രൗണ്ട് മാറ്റി.പൂനെ ബലേവാദി സ്്റ്റേഡിയമാണ് ബംഗളൂരുവിന്റെ പുതിയ ഹോം ഗ്രൗണ്ട്. നിലവിലെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് ഗ്രൗണ്ട് മാറാന്‍ ബംഗളൂരു തീരുമാനിച്ചത്.ബംഗളൂരു ഹോം ഗ്രൗണ്ടായിരിക്കെ മറ്റ് അത്ലറ്റിക്സ് ഇനങ്ങള്‍ക്ക് പരിശീലനം നടത്താന്‍ സാധിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.
ഇതിനെച്ചൊല്ലി കര്‍ണാടക അത്ലറ്റിക് ഫെഡറേഷനും ബംഗളൂരു എഫ്സിയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും നിയമപരമായ നടപടിക്കൊരുങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവാതിരിക്കാന്‍ ബംഗളൂരു തട്ടകം മാറ്റിയത്.എഎഫ്സി കപ്പുമായി ബന്ധപ്പെട്ട ലൈസന്‍സിന്റെ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ട സമയം അവസാനിക്കാറായതും ബംഗളൂരുവിന്റെ പുതിയ തീരുമാനത്തിന് കാരണമായി.
ആര്‍സിബിയുടെ ബാറ്റിങ് പരിശീലകനാവാന്‍ താല്‍പ്പര്യം: ഹെര്‍ഷ്വല്‍ ഗിബ്സ്
താല്‍ക്കാലികമായാണ് ഈ മാറ്റമെന്നും ശ്രീകണ്ഠീരവ സ്റ്റേഡിയം തിരിച്ചുപിടിക്കാന്‍ ശ്രമം തുടരുമെന്നും ക്ലബ്ബ് അധികൃതര്‍ പറഞ്ഞു.2015 മുതലാണ് ശ്രീകണ്ഠീരവ സ്റ്റേഡിയം ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായത്. 2013ല്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ബംഗളൂരു എഫ്സി രൂപീകരിച്ചത്.