വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Covid-19: ക്രിക്കറ്റിന് ഞെട്ടല്‍... ബംഗാള്‍ സെലക്ടര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചു

ക്രിക്കറ്റ് അസോസിയേഷന്‍ ബംഗാള്‍ പ്രസിഡന്റാണ് ഇക്കാര്യമറിയിച്ചത്

കൊല്‍ക്കത്ത: കൊറോണവൈറസ് മഹാമാരി ഇന്ത്യയില്‍ ക്രിക്കറ്റിനെയും കീഴടക്കുന്നു. ബംഗാളിന്റെ മുഖ്യ സെലക്ടര്‍ സാഗര്‍മോയ് സെന്‍ശര്‍മയ്ക്കു കൊവിഡ്-19 സ്ഥിരീകരിച്ചു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (സിഎബി) പ്രസിഡന്റ് അവിഷേക് ഡാല്‍മിയയാണ് ഇക്കാര്യം അറിയിച്ചത്. സാഗര്‍മോയയുടെ ഭാര്യക്കു ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ഇതില്‍ നിന്നു മുക്തി നേടിക്കഴിഞ്ഞു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സാഗര്‍മോയയുടെ പരിശോധനാ ഫലവും പോസിറ്റീവായിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മറ്റു കുടുംബാംഗങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും അവിഷേക് വ്യക്തമാക്കി.

1

54കാരനായ സാഗര്‍മോയയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 1989-90ല്‍ രഞ്ജി ട്രോഫിയില്‍ ചാംപ്യന്‍മാരായ ബംഗാള്‍ ടീമില്‍ അംഗമായിരുന്നു അദ്ദേഹം. കൊവിഡ്-19 ഏറ്റവുമധികം ബാധിച്ചിട്ടുള്ള സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമ ബംഗാള്‍. വ്യാഴാഴ്ച മാത്രം 344 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 4,536 ആയി ഉയര്‍ന്നു. ഇതിനകം 223 പേര്‍ ഇവിടെ മരിച്ചിട്ടുണ്ട്.

ധോണി എന്തിന് ടീമിലേക്കു തിരിച്ചുവരണം? അതിന്റെ ആവശ്യമില്ല! കാരണം ചൂണ്ടിക്കാട്ടി കിര്‍മാനിധോണി എന്തിന് ടീമിലേക്കു തിരിച്ചുവരണം? അതിന്റെ ആവശ്യമില്ല! കാരണം ചൂണ്ടിക്കാട്ടി കിര്‍മാനി

IPL: ഇന്ത്യയുടെ രണ്ടു പേര്‍ മാത്രം, ധോണി പുറത്ത്! കോലി നയിക്കും- ഡുമിനിയുടെ ഓള്‍ടൈം ഇലവന്‍IPL: ഇന്ത്യയുടെ രണ്ടു പേര്‍ മാത്രം, ധോണി പുറത്ത്! കോലി നയിക്കും- ഡുമിനിയുടെ ഓള്‍ടൈം ഇലവന്‍

അതേസമയം, കൊവിഡ്-19നു ശേഷം ക്രിക്കറ്റ് പുനരാരംഭിക്കാന്‍ തയ്യാറെടുക്കുന്ന ബംഗാളിലെ പ്രാദേശിക ക്രിക്കറ്റര്‍മാരോട് പന്തില്‍ തുപ്പലും വിയര്‍പ്പും പ്രയോഗിക്കുന്നത് നിര്‍ത്താന്‍ സിഎബി മെഡിക്കല്‍ കമ്മിറ്റി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. വൈറസ് ബാധ തടയുന്നതിനു വേണ്ടി തുപ്പല്‍ കൊണ്ട് പന്ത് മിനുക്കുന്നത് വിലക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേനും മാര്‍നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

Story first published: Saturday, May 30, 2020, 14:11 [IST]
Other articles published on May 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X