Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ക്രിക്കറ്റിനിടെ വാതുവെപ്പ്; നാലുപേര്‍ അറസ്റ്റില്‍; ക്രിക്കറ്റ് താരങ്ങളും?

കൊല്‍ക്കത്ത: ഐപിഎല്‍ ക്രിക്കറ്റ് പൊടിപൊടിക്കവെ വന്‍ വാതുവെപ്പ് സംഘത്തെ ബംഗാള്‍ സിഐഡി പിടികൂടി. പശ്ചിമ ബംഗാളിലെ ജല്‍പായ്പുരി ജില്ലയില്‍ നിന്നുമാണ് ക്രിക്കറ്റ് ബെറ്റിങ് സംഘം പിടിയിലായത്. ഏപ്രില്‍ 14ന ശേഷം ഇതുവരെയായി 16 പേര്‍ സമാന സംഭവത്തില്‍ പിടിയിലായിട്ടുണ്ട്.

മെയിനാഗുരിയിലെ വാതുവെപ്പ് സംഘത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഭോലാ ദാസം(32), പ്രവത് ബനിക്(30), പങ്കജ് സാഹ(21), ഗോപാല്‍ സര്‍ക്കാര്‍(38) എന്നിവരാണ് പിടിയിലായത്. സര്‍ക്കാരിന് പ്രദേശത്ത് ഒരു കടയുണ്ട്. ഇത് കേന്ദ്രമാക്കിയാണ് സംഘത്തിന്റെ പ്രവര്‍ത്തനം. പിടിയിലായ മറ്റുള്ളവര്‍ പണം കലക്ട് ചെയ്യുന്നവരും ബെറ്റിങ്ങില്‍ പങ്കാളികളുമാണ്.

ipl

സിഐഡി പരിശോധനയില്‍ 10 മൊബൈല്‍ ഫോണുകള്‍, നാലുലക്ഷത്തോളം രൂപ, ബെറ്റുവെക്കുന്നവരുടെ വിവരങ്ങളടങ്ങിയ രേഖകള്‍ എന്നിവ പിടികൂടി. ഏപ്രില്‍ 17ന് എഞ്ചിനീയറിങ് വിദ്യാര്‍ഥി ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റിലായിരുന്നു. ബാംഗ്ലൂര്‍, മുംബൈ ടീമുകളുടെ മത്സരത്തില്‍ ബെറ്റ് വെച്ചവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

കൊല്‍ക്കത്ത കേന്ദ്രമാക്കി വന്‍ വാതുവെപ്പ് സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മുന്‍ ക്രിക്കറ്റ് താരങ്ങളും ഐപിഎല്ലില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത താരങ്ങളുമെല്ലാം കോടികള്‍ മാറിമറിയുന്ന ബെറ്റിങ്ങില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് സൂചന. ഇത്തരം സംഘങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Story first published: Tuesday, April 24, 2018, 9:13 [IST]
Other articles published on Apr 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+