വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റോക്‌സിന്റെ നിയന്ത്രണമുള്ള ആക്രമണ സ്വഭാവം ഇംഗ്ലണ്ടിനെ നയിക്കാന്‍ സഹായിക്കും: സച്ചിന്‍

മുംബൈ: കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം ആദ്യമായി ആരംഭിച്ച അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമായ വെസ്റ്റ് ഇന്‍ഡീസ്-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ നയിക്കുന്നത് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ്. ഇംഗ്ലണ്ട് സ്ഥിരം ടെസ്റ്റ് നായകന്‍ ജോ റൂട്ടിന്റെ അഭാവത്തിലാണ് സ്‌റ്റോക്‌സിനെ ക്യാപ്റ്റനാക്കിയത്. ഇംഗ്ലണ്ടിന്റെ 81ാം ടെസ്റ്റ് ക്യാപ്റ്റനാണ് സ്റ്റോക്‌സ്. ഇപ്പോഴിതാ സ്‌റ്റോക്‌സിന്റെ നായകമികവിനെ പ്രശംസിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

മുന്നില്‍ നിന്ന് നയിക്കാന്‍ കെല്‍പ്പുള്ള താരമാണ് സ്റ്റോക്‌സ്. പല വേദികളിലായി നമ്മള്‍ അത് കണ്ടിട്ടുമുണ്ട്. ആക്രമണ സ്വഭാവും ശുഭപ്രതീക്ഷയുള്ള മനസും പ്രതിരോധിച്ച് കളിക്കാനുള്ള മികവും അദ്ദേഹത്തിനുണ്ട്. നിയന്ത്രണത്തോടുകൂടിയുള്ള ആക്രമണ സ്വഭാവം നല്ല ഫലം ഉണ്ടാക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്റ്റോക്‌സിനെ കണ്ടിടത്തോളം അദ്ദേഹം ആക്രമണ സ്വഭാവത്തെ നിയന്ത്രിക്കുന്ന ആളാണ്. അതിനാല്‍ മികച്ച നേട്ടം സ്വന്തമാക്കാനും മികച്ച നായകനാവാനും സ്‌റ്റോക്‌സിന് സാധിക്കും-സച്ചിന്‍ പറഞ്ഞു. മുന്‍ ബ്രസീല്‍ ഇതിഹാസം ബ്രയാന്‍ ലാറയുമൊത്തുള്ള ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിക്കറ്റിന് പുറത്തും പൃത്ഥ്വി ഷാ കൂടുതല്‍ അച്ചടക്കം കാട്ടണം: വസിം ജാഫര്‍ക്രിക്കറ്റിന് പുറത്തും പൃത്ഥ്വി ഷാ കൂടുതല്‍ അച്ചടക്കം കാട്ടണം: വസിം ജാഫര്‍

benstokesandsachin

സമീപകാലത്തായി ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് ബെന്‍ സ്റ്റോക്‌സ്. 2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടം ചൂടിച്ചത് സ്റ്റോക്‌സിന്റെ ബാറ്റിങ് പ്രകടനമായിരുന്നു. ആഷസില്‍ ഓസ്‌ട്രേലിയക്കെതിരേ സ്‌റ്റോക്‌സ് നടത്തിയ ഇന്നിങ്‌സും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരിക്കലും തോറ്റുകൊടുക്കാത്ത മനസ്സാണ് സ്‌റ്റോക്‌സിന്റേത്. അയാള്‍ ഒരിക്കലും ഭാവിയിലും ഭൂതകാലത്തിലും ജീവിക്കുന്നില്ല. ഇന്നുകളില്‍ മാത്രമാണ് അദ്ദേഹം ചിന്തിക്കുന്നത്.

ഇത് മാനസികമായി ശക്തനായ ഒരാള്‍ക്കെ സാധിക്കൂ. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് സ്റ്റോക്‌സിനെ കാണുമ്പോള്‍ ഞാന്‍ അവനെ ശ്രദ്ധിച്ചിരുന്നു. വളരെ പോസിറ്റീവായിരുന്നു അവന്റെ ശരീര ഭാഷ. വളരെ ഉത്സാഹത്തോടെ പെരുമാറുന്ന ഉന്മേഷവാനായാണ് സ്റ്റോക്‌സിനെ കണ്ടത്. ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരായിരുന്ന ആന്‍ഡ്രൂ ഫ്‌ളിന്റോഫിനോടും ഇയാന്‍ ബോത്തമിനോടും ചേര്‍ത്തുനിര്‍ത്താവുന്ന താരമാണ് സ്‌റ്റോക്‌സും. അദ്ദേഹത്തിന്റെ സാന്നിധ്യം വലിയ മാറ്റങ്ങള്‍ ടീമില്‍ സൃഷ്ടിക്കുമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.

വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്ന ഓള്‍റൗണ്ടറാണെന്നും മികച്ച പ്രതിഭയുള്ള താരമാണ് ഹോള്‍ഡറെന്നും സച്ചിന്‍ പറഞ്ഞു. ഇംഗ്ലണ്ടിനുവേണ്ടി 64 ടെസ്റ്റില്‍ നിന്ന് 4056 റണ്‍സും 147 വിക്കറ്റും 95 ഏകദിനത്തില്‍ നിന്ന് 2682 റണ്‍സും 70 വിക്കറ്റും 26 ടി20യില്‍ നിന്ന് 305 റണ്‍സും 14 വിക്കറ്റുമാണ് സ്റ്റോക്‌സ് നേടിയത്. 34 ഐപിഎല്ലില്‍ നിന്നായി 635 റണ്‍സും 26 വിക്കറ്റും സ്റ്റോക്‌സിന്റെ അക്കൗണ്ടിലുണ്ട്.

Story first published: Thursday, July 9, 2020, 10:17 [IST]
Other articles published on Jul 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X