വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇംഗ്ലണ്ടിന് ആശ്വാസം; അടിപിടിക്കേസില്‍ ബെന്‍ സ്റ്റോക്ക്‌സ് കുറ്റക്കാരനല്ലെന്ന് കോടതി

ലണ്ടന്‍: നൈറ്റ് ക്ലബിന് പുറത്ത് വെച്ച് രണ്ട് പേരെ ഇടിച്ച് ബോധംകെടുത്തിയ കേസില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍ സ്റ്റോക്ക്‌സ് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചു. അമിതമായി മദ്യപിച്ച താരം നൈറ്റ് ക്ലബ്ബില്‍ കയറ്റാത്തതിനെ തുടര്‍ന്ന് രണ്ടുപേരെ ഇടിച്ചുബോധംകെടുത്തിയെന്നാണ് കേസ്. സംഭവത്തെ തുടര്‍ന്ന് ഇംഗ്ലണ്ട് ടീമില്‍നിന്നും പുറത്തായിരുന്നു സ്റ്റോക്ക്‌സ്.

ഇന്ത്യയ്ക്ക് ആശ്വാസവും ആശങ്കയും; മൂന്നാം ടെസ്റ്റില്‍ ബുംമ്ര മടങ്ങിയെത്തും; കോലി സംശയത്തില്‍ഇന്ത്യയ്ക്ക് ആശ്വാസവും ആശങ്കയും; മൂന്നാം ടെസ്റ്റില്‍ ബുംമ്ര മടങ്ങിയെത്തും; കോലി സംശയത്തില്‍

റയാല്‍ അലി, റയാന്‍ ഹെയ്ല്‍ എന്നിവരെ സ്‌റ്റോക്ക്‌സ് നിര്‍ദ്ദയമായി മര്‍ദ്ദിച്ചെന്നാണ് കേസ്. എന്നാല്‍, താന്‍ മദ്യപിച്ചിരുന്നെന്നും എന്താണ് ചെയ്തതെന്ന് ഓര്‍മയില്ലെന്നുമായിരുന്നു സ്‌റ്റോക്ക്‌സിന്റെ വിശദീകരണം. വിന്‍ഡീസിനെതിരായ മത്സരത്തിനുശേഷം എംബാര്‍ഗോ നൈറ്റ് ക്ലബില്‍ വെച്ചായിരുന്നു സംഭവം.

benstokes

നേരത്തെ ക്ലബ്ബിലെത്തി മദ്യപിച്ച സ്റ്റോക്ക്‌സ് പിന്നീട് 2 മണിയോടെ തിരിച്ചെത്തി. എന്നാല്‍, ക്ലബ് അടച്ചതിനാല്‍ ഇവര്‍ക്ക് പ്രവേശനം നിഷേധിച്ചു. ഇതോടെ ഡോര്‍ സൂപ്പര്‍വൈസറെ അസഭ്യം പറഞ്ഞു മടങ്ങവെ റയാല്‍ അലി, റയാന്‍ ഹെയ്ല്‍ എന്നിവരെ മര്‍ദ്ദിച്ചെന്നാണ് കേസ്. എന്നാല്‍, ഇവര്‍ സ്വവര്‍ഗ പ്രേമികളെ പരിഹസിച്ചിരുന്നതായി സ്റ്റോക്ക്‌സ് പറഞ്ഞിരുന്നു.

കേസിന്റെ വിചാരണയെ തുടര്‍ന്ന് താരത്തെ ഇന്ത്യയ്‌ക്കെതിരായ ലോര്‍ഡ്‌സ് ടെസ്റ്റില്‍നിന്നും ഒഴിവാക്കിയിരുന്നു. മൂന്നാം മത്സരത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നില്ല. നേരത്തെ ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ഇംഗ്ലണ്ടിന്റെവിജയത്തില്‍ നിര്‍ണായകമായിരുന്നു ബെന്‍ സ്റ്റോക്ക്‌സ്. കേസ് ബ്രിസ്‌റ്റോള്‍ ക്രൗണ്‍ കോടതി തള്ളിയതോടെ ഓള്‍റൗണ്ടര്‍ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങും.

Story first published: Wednesday, August 15, 2018, 8:24 [IST]
Other articles published on Aug 15, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X