For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അച്ഛന് അര്‍ബുദം; ചികിത്സയ്ക്കായി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കാന്‍ തയ്യാറെടുത്ത് സ്‌റ്റോക്‌സ്

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സ് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഒരുങ്ങുന്നു. അച്ഛന്റെ അര്‍ബുദ ബാധയ്ക്കുള്ള ചികിത്സയുടെ ആവിശ്യങ്ങള്‍ക്കായാണ് അദ്ദേഹം ടീമില്‍ നിന്ന് ഇടവേളയെടുക്കുന്നത്. പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിനിടെ ടീമില്‍ നിന്ന് വീട്ടിലേക്ക് സ്‌റ്റോക്‌സ് മടങ്ങിയിരുന്നു. അച്ഛന്റെ രോഗത്തില്‍ അദ്ദേഹം അസ്വസ്തനായിരുന്നു. കൃത്യമായി ഉറങ്ങാന്‍ കഴിയുന്നില്ലെന്നും ശ്രദ്ധ ലഭിക്കുന്നില്ലെന്നും സ്‌റ്റോക്‌സ് പറഞ്ഞിരുന്നു.

മാനസികമായി ചിന്തിച്ചാല്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഉചിതമെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബെന്‍ സ്റ്റോക്‌സിന്റെ പിതാവ് മുന്‍ ന്യൂസീലന്‍ഡ് റഗ്ബി ലീഗ് കളിക്കാരനായിരുന്നു. രോഗ ബാധയെത്തുടര്‍ന്ന് നിലവില്‍ ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ കുടുംബത്തോടൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ സ്റ്റോക്‌സിന് പിന്തുണയും ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

benstokes

കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം നടന്ന ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലായിരുന്നു. ഇതില്‍ ജോ റൂട്ടിന്റെ അഭാവത്തില്‍ ടീമിനെ നയിച്ചത് ബെന്‍ സ്‌റ്റോക്‌സായിരുന്നു. മത്സരത്തില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടെങ്കിലും അവസാന രണ്ട് മത്സരത്തിലും തകര്‍പ്പന്‍ പ്രകടനത്തോടെ ടീമിനെ വിജയത്തിലെത്തിച്ചത് സ്‌റ്റോക്‌സിന്റെ മികവാണ്.

നിലവില്‍ പാകിസ്താനെതിരായ മൂന്ന് മത്സര ടി20 പരമ്പര കളിക്കുകയാണ് ഇംഗ്ലണ്ട്. ഇതില്‍ സ്റ്റോക്‌സിനെ പരിഗണിച്ചിട്ടില്ല. സെപ്റ്റംബര്‍ നാലിന് ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ പരിമിത ഓവര്‍ പരമ്പരയും സ്റ്റോക്‌സ് കളിച്ചേക്കില്ല. മൂന്ന് വീതം ഏകദിനവും ടി20യുമാണ് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്നത്. ശക്തരുടെ പോരാട്ടത്തില്‍ സ്‌റ്റോക്‌സിന്റെ അഭാവം ഇംഗ്ലണ്ടിന് തിരിച്ചടിയാണ്.

സ്‌റ്റോക്‌സ് ഇടവേളയെടുക്കുന്നതായി വ്യക്തമാക്കിയതോടെ ഇത്തവണത്തെ ഐപിഎല്ലിലെ പങ്കാളിത്തവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സ് നിരയുടെ അഭിവാജ്യ ഘടകമാണ് ഓള്‍റൗണ്ടറായ സ്‌റ്റോക്‌സ്. അവസാന സീസണിലും പകുതി മത്സരങ്ങള്‍ മാത്രമെ സ്‌റ്റോക്‌സ് രാജസ്ഥാനുവേണ്ടി കളിച്ചുള്ളു. കോവിഡിന് വൈറസ് വ്യാപനം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ യുഎഇയിലെത്തിയ ശേഷം അച്ഛന്റെ ചികിത്സയ്ക്കായി ഇംഗ്ലണ്ടിലേക്ക് മടങ്ങുക എളുപ്പമായിരിക്കില്ല.

അതിനാല്‍ ഐപിഎല്ലില്‍ നിന്ന് സ്റ്റോക്‌സ് വിട്ടുനില്‍ക്കാനുള്ള സാധ്യത ഏറെയാണ്. സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്‍ നവംബര്‍ 10നാണ് അവസാനിക്കുന്നത്. ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ പരമ്പര നടക്കുന്നതിനാല്‍ ഐപിഎല്ലിന് തൊട്ടുമുമ്പായി മാത്രമെ ഇരു രാജ്യത്തെയും താരങ്ങള്‍ ഐപിഎല്ലിനായി എത്തുകയുള്ളുവെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്തായാലും സ്റ്റോക്‌സിന്റെ അഭാവം രാജസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് കടുത്ത തിരിച്ചടി നല്‍കും.

Story first published: Saturday, August 29, 2020, 15:37 [IST]
Other articles published on Aug 29, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+