വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവിശ്വസനീയ ബാറ്റിങ്ങിന് മുന്‍പ് ബെന്‍ സ്റ്റോക്‌സ് കഴിച്ചതെന്ത്? വെളിപ്പെടുത്തി ഇംഗ്ലണ്ട് താരം

What Ben Stokes Ate To Produce Ashes Classic | Oneindia Malayalam`

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയ ഇന്നിങ്‌സുകളിലൊന്നാണ് കഴിഞ്ഞദിവസം ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ബെന്‍ സ്റ്റോക്‌സ് പുറത്തെടുത്തത്. ഇംഗണ്ടിനെ ലോകകപ്പ് ചാമ്പ്യന്മാരാക്കിയതില്‍ മുഖ്യ പങ്കുവഹിക്കുകയും ടൂര്‍ണമെന്റിലെ താരമാവുകയും ചെയ്ത സ്റ്റോക്‌സ് പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിലും തിളങ്ങാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ചു.

തോല്‍വിയെ മുഖാമുഖം കണ്ടിടത്തുനിന്നാണ് സ്‌റ്റോക്‌സ് ടീമിനെ വിജയതീരത്തെത്തിച്ചത്. ഇംഗ്ലണ്ട് 286 റണ്‍സെടുക്കുമ്പോഴേക്കും 9 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 61 റണ്‍സുമായി ഒരറ്റത്ത് ബാറ്റ് ചെയ്യുകയായിരുന്ന സ്‌റ്റോക്‌സ് ആയിരുന്നു ടീമിന്റെ ആശ്വാസം. ഇവിടെവെച്ച് പത്താം വിക്കറ്റില്‍ 72 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുകയും അതില്‍ 71 റണ്‍സും തന്റെ പേരിലാക്കുകയും ചെയ്ത സ്റ്റോക്‌സ് പരമ്പരയില്‍ ടീമിനെ ഒപ്പമെത്തിക്കുകയും ചെയ്തു.

രോഹിത് ശര്‍മ്മ നേടിയ, വിരാട് കോലിക്ക് നേടാന്‍ കഴിയാത്ത അഞ്ചു റെക്കോര്‍ഡുകള്‍രോഹിത് ശര്‍മ്മ നേടിയ, വിരാട് കോലിക്ക് നേടാന്‍ കഴിയാത്ത അഞ്ചു റെക്കോര്‍ഡുകള്‍

benstokes

രണ്ടാം ഇന്നിങ്‌സില്‍ 219 പന്തുകള്‍ നേരിട്ട സ്റ്റോക്‌സ് 135 റണ്‍സാണ് അടിച്ചത്. അഞ്ചര മണിക്കൂറോളം ക്രീസില്‍ നിന്ന് പൊരുതിയ ഇംഗ്ലണ്ട് താരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകളിഞ്ഞു. കഴിഞ്ഞ രാത്രി എന്തായിരുന്നു ചെയ്തിരുന്നത് എന്ന ചോദ്യത്തിന് ഭാര്യയും കുട്ടികളും തനിക്കൊപ്പമുണ്ടായിരുന്നെന്ന് സ്റ്റോക്‌സ് പറഞ്ഞു. മാത്രമല്ല, രാത്രി കഴിച്ച ഫ്രൈഡ് ചിക്കനും രണ്ട് ചോക്കലേറ്റ് ബാറുമായിരുന്നു തന്റെ ഊര്‍ജം. രാവിലെ രണ്ട് കോഫീ മാത്രമാണ് കഴിച്ചതെന്നും സ്റ്റോക്‌സ് പറഞ്ഞു.

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്... ടീം ഇന്ത്യയും പോയിന്റ് പട്ടികയില്‍, അതും തലപ്പത്ത്!!ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്... ടീം ഇന്ത്യയും പോയിന്റ് പട്ടികയില്‍, അതും തലപ്പത്ത്!!

പതിനൊന്നാമന്‍ ബാറ്റിങ്ങിനായി ഇറങ്ങിയപ്പോള്‍ തങ്ങള്‍ക്ക് ജയിക്കാനുള്ള അവസാന അവസരമാണിതെന്ന് മനസ് പറഞ്ഞു. ഈ വിക്കറ്റ് കൂടി നഷ്ടമായാല്‍ ആഷസ് പരമ്പര തന്നെ നഷ്ടമാകും. അതുകൊണ്ടുതന്നെ സാഹചര്യത്തിനുസരിച്ച് കളിക്കാനായിരുന്നു തീരുമാനം. ജയിക്കാനായി 10ല്‍ താഴെ റണ്‍സ് മാത്രമുള്ളപ്പോഴായിരുന്നു അല്‍പം പരിഭ്രമിച്ചത്. ജയിച്ചശേഷം മടങ്ങുമ്പോള്‍ ഏവരും എഴുന്നേറ്റ്‌നിന്ന് ആഘോഷിക്കുന്നത് മനോഹരമായ ഒരു അനുഭവമാണ്. അപൂര്‍വമായിമാത്രം ലഭിക്കുന്ന അവസരമാണതെന്നും സ്റ്റോക്‌സ് പറഞ്ഞു.

Story first published: Monday, August 26, 2019, 16:53 [IST]
Other articles published on Aug 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X