വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ഒളിമ്പിക് സ്വര്‍ണവും പണവും വേദന മാറ്റില്ല'; മരീകെയ്ക്ക് ദയാവധം, കണ്ണീരോടെ കായികലോകം

ബ്രസല്‍സ്: പാരാലിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് മരീകെ വെര്‍വൂട്ടിന് ദയാവധം. 2012ലെ ലണ്ടന്‍ പാരാലിംപിക്സ്, 2016ലെ റിയോ പാരാലിമ്പിക്സ് എന്നിവയില്‍ മരീകെ ബെല്‍ജിയത്തിനായി മെഡല്‍ നേടിയിരുന്നു. രോഗപീഡകള്‍ അസഹ്യമായപ്പോഴാണ് താരത്തിന്റെ ആവശ്യപ്രകാരം ദയാവധത്തിന് അനുമതി നല്‍കിയത്. കേവലം നാല്‍പത് വയസിനുള്ളില്‍ തന്നെ കടുത്ത ജീവിത പ്രതിസന്ധികളെയാണ് അവര്‍ നേരിട്ടത്.

സുഷുമ്ന നാഡിയെ ബാധിച്ച രോഗം കടുത്ത വേദനയാണ് അവര്‍ക്ക് നല്‍കിയത്. 10 മിനിറ്റില്‍ കൂടുതല്‍ ഉറങ്ങിയിട്ട് എത്രയോ കാലമായെന്നാണ് അവര്‍ പറഞ്ഞത്. സ്വര്‍ണ മെഡലുകള്‍ക്കോ പ്രശസ്തിക്കോ പണത്തിനോ വേദന മാറ്റാനാകില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ഒരിക്കലും ഭേദമാകാത്ത രോഗത്തിന്റെ കാഠിന്യം കൂടിവന്നതോടെയാണ് അവര്‍ ദയാവധത്തിന് അപേക്ഷ നല്‍കുന്നത്.

രണ്ടാം ജയത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു; എതിരാളി കടുപ്പക്കാര്‍, സ്റ്റേഡിയം നിറക്കാന്‍ മഞ്ഞപ്പടരണ്ടാം ജയത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു; എതിരാളി കടുപ്പക്കാര്‍, സ്റ്റേഡിയം നിറക്കാന്‍ മഞ്ഞപ്പട

mariekevervoort

ലണ്ടനില്‍ 100 മീറ്ററില്‍ സ്വര്‍ണവും 200 മീറ്ററില്‍ വെള്ളിയും നേടി. 2016ല്‍ റിയോയില്‍ 400 മീറ്ററില്‍ വെള്ളിയും 100 മിറ്ററില്‍ വെങ്കലും മരീകെ നേടിയിരുന്നു. ദയാവധം അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ മാത്രമേ വഴിയുള്ളൂ എന്ന് അവര്‍ അറിയിച്ചിരുന്നു. ഇതോടെയാണ് അവരുടെ ദയാവധത്തിനായുള്ള അപേക്ഷ അനുവദിച്ചത്. ബെല്‍ജിയം ദയാവധം അനുവദനീയമായ രാജ്യമാണ്.

Story first published: Thursday, October 24, 2019, 11:59 [IST]
Other articles published on Oct 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X