Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിക്കും സുവാരസിനും ബെക്കാമിന്റെ വമ്പന്‍ ഓഫര്‍; ഇരുവരും ബാഴ്‌സ വിടുമോ?

ന്യൂയോര്‍ക്ക്: ബാഴ്‌സലോണ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിക്കും ലൂയിസ് സുവാരസിനും പിന്നാലെ വമ്പന്‍ ഓഫറുമായി ഡേവിഡ് ബെക്കാം. അമേരിക്കന്‍ ലീഗില്‍ കളിക്കാനൊരുങ്ങുന്ന തന്റെ പുതിയ ക്ലബ്ബായ ഇന്റര്‍ മിയാമിക്കുവേണ്ടി കളിക്കാനാണ് ഇരുവരേയും ബെക്കാം ക്ഷണിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി ബാഴ്‌സലോണയുമായി ബെക്കാം ചര്‍ച്ച നടത്തിയതായി റാക്ക് 1 വണ്ണാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ ഇംഗ്ലണ്് നായകനും റയല്‍ മാഡ്രിഡ്,മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസ താരവുമായിരുന്ന ബെക്കാം പല പ്രമുഖരെയും തന്റെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.

ഈ വര്‍ഷത്തോടെ മെസ്സിക്ക് ബാഴ്‌സയുമായുള്ള കരാര്‍ അവസാനിക്കും. ഇതിന് ശേഷം താല്‍പ്പര്യമുണ്ടെങ്കില്‍ മെസ്സിക്ക് ക്ലബ്ബ് വിടാമെന്ന് ബാഴ്‌സ മാനേജര്‍ത്തന്നെ വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇതുവരെ മറ്റൊരു ക്ലബ്ബിനുവേണ്ടിയും കളിക്കാത്ത മെസ്സി അവസാന ഘട്ടത്തില്‍ ക്ലബ്ബ് മാറാനുള്ള സാധ്യത വിരളമാണ്. ബാഴ്‌സലോണയ്‌ക്കൊപ്പം വിരമിക്കാനാണ് ആഗ്രഹമെന്ന് നേരത്തെതന്നെ മെസ്സി വ്യക്തമാക്കിയിരുന്നു. ബാഴ്‌സ വിടാന്‍ വമ്പന്‍ പ്രതിഫലമാണ് ബെക്കാമിന്റെ വാഗ്ദാനമെന്നാണ് വിവരം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മെസ്സി ക്ലബ്ബ് വിട്ടേക്കില്ല.എന്നാല്‍ 2022ലെ ഖത്തര്‍ ലോകകപ്പിന് ശേഷം മെസ്സി ബാഴ്‌സലോണ വിടുമെന്ന തരത്തില്‍ സൂചനകളുണ്ട്.

beckammessisuarez

അതേ സമയം ബാഴ്‌സലോണ വിടുമെന്ന് നേരത്തെ തന്നെ സുവാരസ് വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇന്റര്‍ മിയാമിയിലേക്ക് കൂടുമാറുമോയെന്ന് വ്യക്തമല്ല. തനിക്ക് പകരക്കാരനെ കണ്ടെത്തണമെന്ന് കഴിഞ്ഞ സീസണിന്റെ അവസാനത്തില്‍ സുവാരസ് ബാഴ്‌സ മാനേജ്‌മെന്റിനോട് പറഞ്ഞിരുന്നു. നെയ്മറിന്റെ കൂടുമാറ്റം സാധ്യമായാല്‍ സുവാരസ് ബാഴ്‌സയോട് വിടപറയാനുള്ള സാധ്യതയേറെയാണ്.

Story first published: Friday, September 13, 2019, 18:08 [IST]
Other articles published on Sep 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+