Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിസിസിഐ വനിതാ ഐപിഎല്ലും സംഘടിപ്പിക്കും; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സൗരവ് ഗാംഗുലി

കൊല്‍ക്കത്തെ: പുരുഷ ഐപിഎല്ലിന്റെ തീയ്യതിയും വേദിയും പ്രഖ്യാപിച്ച് മുന്നൊരുക്കവും തകൃതിയായി മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ വനിതാ ഐപിഎല്ലിന്റെ കാര്യത്തില്‍ യാതൊരു തീരുമാനവും കൈക്കൊണ്ടതുമില്ല. ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഈ വര്‍ഷം തന്നെ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ശ്രമിക്കുമെന്നാണ് ഗാംഗുലി വ്യക്തമാക്കിയത്.

'വനിതാ ഐപിഎല്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടുപോവുകയാണ്. വനിതാ ദേശീയ ടീമിനായുള്ള പദ്ധതികളും തയ്യാറായി വരികയാണ്'-സൗരവ് ഗാംഗുലി പിടിഐയോട് പറഞ്ഞു. നിലവിലെ കോവിഡ് സാഹചര്യം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കോവിഡ് കാരണം എന്‍സിഎയും അടച്ചിരുന്നു. എന്നാല്‍ വനിതാ താരങ്ങള്‍ക്കായി ഒരു ക്യാംപ് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഗാംഗുലി പറഞ്ഞു. ബിസിസി ഐയുടെ ഔദ്യോഗിക പ്രഖ്യാപനം എത്തിയില്ലെങ്കിലും നവംബര്‍ 1-10വരെ വനിതാ ഐപിഎല്‍ നടത്തിയേക്കുമെന്നാണ് വിവരം.

ganguly

വനിതാ ഐപിഎല്ലിന്റെ മൂന്നാം സീസണാണ് ഇത്തവണ നടക്കാന്‍ പോകുന്നത്. ആദ്യ സീസണ്‍ പ്രദര്‍ശന മത്സരമായാണ് ബിസിസി ഐ സംഘടിപ്പിച്ചത്. തൊട്ടടുത്ത സീസണില്‍ മൂന്ന് ടീമുകളെ പങ്കെടുപ്പിച്ച് നാല് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന രീതിയില്‍ വനിതാ ഐപിഎല്‍ സംഘടിപ്പിച്ചു. ഇതേ രീതി ഇത്തവണയും തുടര്‍ന്നേക്കുമെന്നാണ് വിവരം. മിതാലി രാജ്,ഹര്‍മന്‍പ്രീത് കൗര്‍,സ്മൃതി മന്ദാന എന്നിവരാണ് ടീമുകളെ നയിക്കുന്നത്. അവസാന സീസണില്‍ വലിയ ആരാധക പിന്തുണ വനിതാ ഐപിഎല്ലിന് ലഭിച്ചിരുന്നു. ഗാംഗുലിയുടെ സ്ഥിരീകരണം എത്തിയതോടെ വനിതാ ഐപിഎല്‍ നടക്കുമെന്ന കാര്യം ഉറപ്പായി.

നിലവില്‍ പുരുഷ ഐപിഎല്ലിനായുള്ള തിരക്കിലാണ് ബിസിസിഐ. സെപ്തംബര്‍ 19ന് ആരംഭിച്ച് നവംബര്‍8ന് അവസാനിക്കുന്ന രീതിയില്‍ യുഎഇയിലാണ് ഇത്തവണ പുരുഷ ഐപിഎല്‍ നടക്കുന്നത്. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ തോത് ഉയര്‍ന്നുതന്നെ നില്‍ക്കുന്ന സാഹചര്യം വിലയിരുത്തിയാണ് ഐപിഎല്ലിന്റെ വേദി യുഎഇയിലേക്ക് ആക്കിയത്.

താരങ്ങള്‍ക്ക് സുരക്ഷയൊരുക്കി ഇത്രയും വലിയൊരു ടൂര്‍ണമെന്റ് സംഘടിപ്പിക്കുകയെന്ന വലിയ വെല്ലുവിളിയാണ് ബിസിസിഐക്കുള്ളത്. ടൂര്‍ണമെന്റിന്റെ മത്സരക്രമങ്ങളും മറ്റ് നിയമാവലികളും ഇന്ന് നടക്കുന്ന ബിസിസിഐയും സര്‍ക്കാരും തമ്മിലുള്ള യോഗത്തില്‍ തീരുമാനമാകും. 50 ശതമാനം കാണികളെ പങ്കെടുപ്പിക്കുന്ന കാര്യവും പരിഗണിക്കപ്പെടുന്നുണ്ട്. നിലവില്‍ യുഎഇയിലെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണ്. മിക്ക വിദേശ രാജ്യങ്ങളും താരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കാന്‍ എന്‍ഒസി നല്‍കാന്‍ തയ്യാറായിട്ടുണ്ട്.

Story first published: Sunday, August 2, 2020, 15:49 [IST]
Other articles published on Aug 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+