Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്ലീല പരാമര്‍ശം നടത്തിയ കെഎല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യയ്ക്കും വിലക്ക്

ഹാർദിക്കിനും രാഹുലിനുമെതിരെ അച്ചടക്ക നടപടിയുമായി BCCI | Oneindia Malayalam

ദില്ലി: അഭിമുഖ പരിപാടിയില്‍ അശ്ലീല പരാമര്‍ശം നടത്തുകയും സ്ത്രീകളെ അധിക്ഷേപിക്കുകയും ചെയ്ത വിഷയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ എല്‍ രാഹുലിനും എതിരെ ബിസിസിഐ അച്ചടക്ക നടപടി. ഇരുവര്‍ക്കും രണ്ട് കളികളില്‍ സസ്‌പെന്‍ഷന്‍ നല്‍കാന്‍ കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ചീഫ് വിനോദ് റായ് നിര്‍ദ്ദേശിച്ചു.

ds

ഇരുവര്‍ക്കും സിഒഎ കഴിഞ്ഞദിവസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇരുവരും 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് സിഒഎയുടെ നിര്‍ദ്ദേശിച്ചത്. ഇവരുടെ വിശദീകരണം ലഭിച്ചശേഷമാണ് നടപടിക്ക് നിര്‍ദ്ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ദിക് പാണ്ഡ്യ തന്റെ പരാമര്‍ശത്തിന് ക്ഷമ ചോദിച്ചിരുന്നെങ്കിലും അത് സ്വീകാര്യമല്ലെന്ന് സിഇഒ വിലയിരുത്തി. സസ്‌പെന്‍ഷന്‍ കൂടാതെ ഇവര്‍ക്കെതിരെ നിയമനടപടിയും സിഇഒ വനിതാ അംഗം ഡയാന എഡ്യുല്‍ജി ആലോചിക്കുന്നുണ്ട്.

കരണ്‍ ജോഹറിന്റെ പരിപാടി

കരണ്‍ ജോഹറിന്റെ പരിപാടി

തന്റെ പരാമര്‍ശം വിവാദമാകുമെന്ന് കരുതിയിരുന്നില്ലെന്നും തെറ്റാണെന്ന് ബോധ്യമായതായും പാണ്ഡ്യ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പാണ്ഡ്യയും രാഹുലും മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. സംഭവം വിവാദമായതിനെതുടര്‍ന്ന് പാണ്ഡ്യ മാപ്പു പറഞ്ഞിരുന്നു.

സ്ത്രീകളുമായുള്ള ബന്ധം വെളിപ്പെടുത്തി

സ്ത്രീകളുമായുള്ള ബന്ധം വെളിപ്പെടുത്തി

പരിപാടിയില്‍ കരണ്‍ ജോഹറിന്റെ ചോദ്യത്തിന് മറുപടിയായി വ്യത്യസ്ത സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനെക്കുറിച്ചും അത് മാതാപിതാക്കളോട് പറഞ്ഞതിനെക്കുറിച്ചുമെല്ലാം പാണ്ഡ്യ വെളിപ്പെടുത്തിയിരുന്നു. നിന്റെ ആള് കൊള്ളാമോ ആരാണത് എന്നാണ് വീട്ടുകാര്‍ തന്നോട് ചോദിച്ചത്. സ്ത്രീകളുടെ ചലനങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നും പാണ്ഡ്യ പറഞ്ഞു.

പാണ്ഡ്യയ്‌ക്കൊപ്പം രാഹുലും

പാണ്ഡ്യയ്‌ക്കൊപ്പം രാഹുലും

നൈറ്റ് പാര്‍ട്ടികളില്‍ ഒരേ സ്ത്രീയെ രണ്ടുപേര്‍ ഇഷ്ടപ്പെട്ടാല്‍ എങ്ങിനെയെന്ന ചോദ്യത്തിന് പാണ്ഡ്യയ്‌ക്കൊപ്പം കെഎല്‍ രാഹുലും പ്രതികരിച്ചു. സോഷ്യല്‍ മീഡിയയിലും മറ്റും ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പാണ്ഡ്യ ഖേദപ്രകടനം നടത്തിയത്. ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി ആവശ്യമാണെന്ന് ബിസിസിഐയില്‍ ആവശ്യം ഉയര്‍ന്നതോടെയാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍.

Story first published: Thursday, January 10, 2019, 14:01 [IST]
Other articles published on Jan 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+