വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സസ്‌പെന്‍ഷനാണ് കരിയറില്‍ വഴിത്തിരിവായത്; വെളിപ്പെടുത്തി കെ എല്‍ രാഹുല്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അഭിവാജ്യതാരങ്ങളിലൊരായി കെ എല്‍ രാഹുല്‍ മാറിക്കഴിഞ്ഞു. ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയനായി മാറാന്‍സാധിച്ച രാഹുല്‍ തന്റെ കരിയറിലെ വഴിത്തിരുവുകളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. ബിസിസി ഐ നല്‍കിയ രണ്ടാഴ്ചത്തെ വിലക്കാണ് കരിയര്‍ മാറ്റിമറിച്ചതെന്നാണ് രാഹുല്‍ പറയുന്നത്. സ്ഥിരതയാര്‍ന്ന പ്രകടനത്തിനുള്ള കാരണം 2019ന് ശേഷം ഞാന്‍ വ്യത്യസ്തമായി ചിന്തിക്കാന്‍ തുടങ്ങിയതാണ്. എല്ലാം ആ സസ്‌പെന്‍ഷന്‍ കാരണം. ഞാന്‍ എനിക്കുവേണ്ടികളിക്കാനാണ് ശ്രമിച്ചിരുന്നത്.

സ്വാര്‍ത്ഥനായി

സ്വാര്‍ത്ഥനായി. എന്നാല്‍ ഞാന്‍ എന്റെ മനസിനോട് പറഞ്ഞു എന്താണോ ടീമിനുവേണ്ടത് അത് ചെയ്യുക. അത് കരിയറില്‍ വലിയ മാറ്റമുണ്ടാക്കി. ഇന്ത്യാ ടുഡേയോട് സംസാരിക്കുകയായിരുന്നു രാഹുല്‍.2019ന് ശേഷമാണ് ശരിക്കും തിരിച്ചറിവുണ്ടായത്. 11,12 വര്‍ഷം കൂടി കരിയറില്‍ ഇനിയും അവശേഷിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു. ടീമിനുവേണ്ടി കളിക്കാന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ വളരെയേറെ സമ്മര്‍ദ്ദം ഒഴിവായി. ടീമിനുവേണ്ടി കൂടുതല്‍ മികച്ചത് ചെയ്യാന്‍ ആഗ്രഹിച്ചു. ചാമ്പ്യന്‍ ടീമിന്റെ ഭാഗമായി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചുവെന്നും രാഹുല്‍ പറഞ്ഞു.

രാഹുല്‍

ഓപ്പണിങ്ങില്‍ രോഹിതിനൊപ്പം ഇറങ്ങാനാണ് കൂടുതല്‍ താല്‍പ്പര്യമെന്നും രാഹുല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ബാറ്റിങ്ങിന്റെ കടുത്ത ആരാധകനാണ് ഞാന്‍. അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്യുന്നതിനെ ഇഷ്ടപ്പെടുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറെ വര്‍ണിക്കുന്നതുപോലെയാണ് രോഹിതിനെക്കുറിച്ച് പറയേണ്ടത്. രോഹിത് ക്രീസിലുള്ളത് വലിയ ധൈര്യമാണ്.സഹതാരങ്ങളിലും എന്നിലും വലിയ വിശ്വാസം പുലര്‍ത്തുന്നു. സീനിയര്‍ താരങ്ങള്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുന്നുവെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

സുശാന്ത് സിങ് രജപുതിന്റെ വിയോഗം; അനുശോചനമറിയിച്ച് ക്രിക്കറ്റ് ലോകം

സ്ത്രീ വിരുദ്ധത

കരണ്‍ ജോഹറുമൊത്തുള്ള ചാറ്റ് ഷോയ്ക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് രാഹുലിനെയും ഹര്‍ദിക് പാണ്ഡ്യയേയും ബിസിസി ഐ രണ്ടാഴ്ചത്തേക്ക് വിലക്കിയത്. ലൈംഗികതയെക്കുറിച്ചും സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ ഇരുവര്‍ക്കും തിരിച്ചടി നല്‍കുകയായിരുന്നു. വിലക്കിന് ശേഷം മടങ്ങിയെത്തിയ രാഹുല്‍ ടോപ് ഓഡറില്‍ ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. ശിഖര്‍ ധവാന്റെ അഭാവത്തില്‍ ഓപ്പണിങ്ങിലും രാഹുല്‍ ശോഭിച്ചു. വിലക്കിന് ശേഷം 13 ഏകദിനത്തില്‍ നിന്ന് 572 റണ്‍സും 9 ടി20യില്‍ നിന്ന് 356 റണ്‍സും രാഹുല്‍ നേടി.

ധോണി മൂന്നാം നമ്പറില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഏറ്റവും മഹാനായ ക്രിക്കറ്ററാകാമായിരുന്നു: ഗൗതം ഗംഭീര്‍

2020

2020ല്‍ ആറ് ഏകദിനത്തില്‍ നിന്ന് 350 റണ്‍സും 7 ടി20യില്‍ നിന്ന് 323 റണ്‍സുമാണ് രാഹുല്‍ നേടിയത്. ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കുന്ന നാലാം നമ്പറിലും ടീമിന് പരീക്ഷിക്കാവുന്ന താരമാണ് രാഹുല്‍. അടുത്തിടെ റിഷഭ് പന്തിന് പരിക്കുപറ്റിയ സാഹചര്യത്തില്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനവും രാഹുലിന് ലഭിച്ചു. രോഹിതിന്റെ അഭാവത്തില്‍ ഒരു മത്സരത്തില്‍ ഇന്ത്യയെ നയിക്കാനുള്ള അവസരവും രാഹുലിനെത്തേടിയെത്തിയിരുന്നു. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകനായ രാഹുല്‍ കഴിഞ്ഞ രണ്ട് സീസണുകളിലും അസാമാന്യ പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്.

Story first published: Sunday, June 14, 2020, 18:15 [IST]
Other articles published on Jun 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X