വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ ഒരേയൊരു നമ്പര്‍ 7, ധോണിയുടെ ജഴ്‌സി പിന്‍വലിക്കണമെന്ന് ദിനേഷ് കാര്‍ത്തിക്

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാള് മാത്രമല്ല എം എസ് ധോണി,ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളുകൂടിയാണ്. ധോണി വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ബാറ്റ്‌സ്മാന് ചങ്കിടിപ്പേറെയാണ്. ഏകദിനത്തില്‍ കൂടുതല്‍ സ്റ്റംപിങ്ങെന്ന റെക്കോഡിനൊപ്പം തന്നെ കീപ്പറെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും നിരവധി റെക്കോഡുകള്‍ ധോണിയുടെ പേരിലുണ്ട്.

ഏഴാം നമ്പര്‍ ജഴ്‌സിയണിഞ്ഞാണ് ധോണി ഇന്ത്യയെ വിജയങ്ങളിലേക്ക് നയിച്ചിരുന്നത്. ധോണി വിരമിച്ചതിനാല്‍ത്തന്നെ അദ്ദേഹത്തോടുള്ള ആദരസൂചകമായി ധോണിയുടെ ഏഴാം നമ്പര്‍ ജഴ്‌സി പിന്‍വലിക്കണമെന്ന് ബിസിസി ഐയോട് ആവിശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്. ധോണിയുടെ അവസാന മത്സരത്തിന് ശേഷം ഒരുമിച്ചെടുത്ത ചിത്രം പങ്കുവെച്ചാണ് കാര്‍ത്തിക് ഇക്കാര്യം ആവിശ്യപ്പെട്ടത്. ട്വിറ്ററിലൂടെയാണ് കാര്‍ത്തികിന്റെ പ്രതികരണം.

dineshkarthickanddhonino7

' ലോകകപ്പ് സെമിയ്ക്ക് ശേഷം ധോണിയുമായെടുത്ത അവസാന ചിത്രമാണിത്. ഈ യാത്രയില്‍ മനോഹരമായ നിരവധി ഓര്‍മകളുണ്ട്. ബിസിസിഐ ഏഴാം നമ്പര്‍ ജഴ്‌സി നിലനിര്‍ത്തുമെന്നാണ് എന്റെ വിശ്വാസം. രണ്ടാം ഇന്നിങ്‌സിന് എല്ലാവിധ ആശംസകളും. അവിടെയും നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി സര്‍പ്രൈസുകള്‍ കരുതിവെക്കുമെന്ന് എനിക്കുറപ്പുണ്ട്'-ദിനേഷ് കാര്‍ത്തിക് കുറിച്ചു. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വിക്ക് പിന്നാലെയാണ് ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പായിരുന്നുവെങ്കിലും അപ്രതീക്ഷിതമായി ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

സൗരവ് ഗാംഗുലി വാര്‍ത്തെടുത്ത ടീമിനെ നേട്ടങ്ങളിലേക്ക് പതറാതെ കൈപിടിച്ചുയര്‍ത്തിയത് ധോണിയായിരുന്നു. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ചതോടൊപ്പം ഈ നേട്ടത്തിലെത്തുന്ന ആദ്യനായകന്‍ കൂടിയാണ് ധോണി. ഏകദിനത്തില്‍ 100 വിജയത്തില്‍ കൂടുതല്‍ നേടുന്ന മൂന്നാമത്തെ നായകനാണ് ധോണി. രാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ സംഭവാനകള്‍ പരിഗണിച്ച് പത്മശ്രീ,പത്മഭൂഷണ്‍,കേണല്‍,ഖേല്‍രത്‌ന പുരസ്‌കാരങ്ങള്‍ തുടങ്ങിയവയൊക്കെ ധോണിക്ക് ലഭിച്ചിട്ടുണ്ട്. എതിരാളികളുടെ പോലും ആരാധ്യ പുരുഷനായിരുന്ന ധോണി ഈ സീസണിലെ ഐപിഎല്ലോടെ പൂര്‍ണമായും ക്രിക്കറ്റ് കരിയറിന് വിരാമമിടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ധോണിക്ക് മുമ്പ് ഇന്ത്യന്‍ ടീമിലെത്തിയ താരമായിരുന്നു കാര്‍ത്തിക്. എന്നാല്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തോടെ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ കാര്‍ത്തികിനായില്ല. ഇന്ത്യക്കുവേണ്ടി 26 ടെസ്റ്റില്‍ നിന്ന് 1025 റണ്‍സും 94 ഏകദിനത്തില്‍ നിന്ന് 1725 റണ്‍സും 32 ടി20യില്‍ നിന്ന് 399 റണ്‍സുമാണ് കാര്‍ത്തികിന്റെ പേരിലുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായ കാര്‍ത്തിക് 182 ഐപിഎല്ലില്‍ നിന്നായി 3654 റണ്‍സും നേടിയിട്ടുണ്ട്.

Story first published: Sunday, August 16, 2020, 14:37 [IST]
Other articles published on Aug 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X