വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെല്‍ബണിന്റെ റെക്കോഡ് തിരുത്താന്‍ മൊട്ടീര സ്‌റ്റേഡിയം, ഉദ്ഘാടനം 24ന്; ചിത്രം പുറത്തുവിട്ട് ബിസിസിഐ

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിനുടമകള്‍ എന്ന സല്‍പ്പേര് അധികം വൈകാതെ ബിസിസിഐ സ്വന്തം പേരിലാക്കും. അഹമ്മദാബാദിലെ മൊട്ടീര സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഈ മാസം 24നാണ് നടക്കുന്നത്. 1 ലക്ഷത്തി പതിനായരം ആളുകളെയാണ് മൊട്ടേര സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നത്. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തെയാവും മൊട്ടേര സ്‌റ്റേഡിയം മറികടക്കുക. 90,000മാണ് മെല്‍ബണ്‍ സ്‌റ്റേഡിയത്തിന്റെ കപ്പാസിറ്റി. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയമാണ് 700 കോടി ചിലവാക്കി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാക്കി മാറ്റിയത്. 11 പിച്ചുകള്‍, നാല് ഡ്രസിങ് റൂം, സ്വിമ്മിങ് പൂള്‍, 76 കോര്‍പ്പറേറ്റ് ബോക്‌സ്, 4000 കാര്‍, 10,000 ബൈക്ക് പാര്‍ക്കിങ് സൗകര്യം എന്നിവയും 63 ഏക്കറില്‍ സ്ഥിതിചെയ്യുന്ന സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാവും സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുക.

1983ലാണ് ആദ്യമാണ് ഇവിടെ ക്രിക്കറ്റ് നടന്നത്.2014ല്‍ അവസാനത്തേതും. പാകിസ്താന്റെ ഇന്ത്യന്‍ മൈതാനത്തെ അവസാന മത്സരത്തിനും വേദി ഈ സ്റ്റേഡിയമായിരുന്നു. 12 ടെസ്റ്റിനും 24ഏകദിനവും ഇനിടെ നടന്നിട്ടുണ്ട്.2015ലാണ് സ്റ്റേഡിയത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് കീഴിലാണ് ഈ സ്‌റ്റേഡിയം. കഴിഞ്ഞ ദിവസം ബിസിസി ഐ പുറത്തുവിട്ട സ്റ്റേഡിയത്തിന്റെ ആകാശകാഴ്ചയ്ക്ക് വലിയ സ്വീകരണമാണ് ആരാധകര്‍ക്കിടയില്‍ നിന്ന് ലഭിച്ചത്.

വനിതകളുടെ ടി20 ലോകകപ്പ്: ഓസീസ് ആധിപത്യം തീരുമോ? പെണ്‍പൂരത്തെക്കുറിച്ച് എല്ലാമറിയാംവനിതകളുടെ ടി20 ലോകകപ്പ്: ഓസീസ് ആധിപത്യം തീരുമോ? പെണ്‍പൂരത്തെക്കുറിച്ച് എല്ലാമറിയാം

moterastadium

ഇത്രയും വലിയ മനോഹരമായ സ്‌റ്റേഡിയം കാണുമ്പോള്‍ ഇഷ്ടം തോന്നുന്നുവെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രതികരിച്ചത്. മഹത്തായ ഓര്‍മകളാണ് ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഇവിടെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, February 20, 2020, 8:52 [IST]
Other articles published on Feb 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X