Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിവോയെ സ്‌പോണ്‍സര്‍മാരായി നിലനിര്‍ത്തി; ചൈനീസ് പ്രീമിയര്‍ ലീഗെന്ന് ട്വിറ്ററില്‍ ആരാധകര്‍

മുംബൈ: ചൈനയുമായി ഇന്ത്യക്കുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞിടെ 49ഓളം ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ചൈനക്ക് തിരിച്ചടികള്‍ നല്‍കാന്‍ എല്ലാവിധത്തിലും ഇന്ത്യ ശ്രമം തുടരവെയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സ്‌പോണ്‍സര്‍മാരായി വിവോയെ നിലനിര്‍ത്തിയത്. ഇപ്പോഴിതാ വിവോയെ മുഖ്യ സ്‌പോണ്‍സര്‍മാരായി നിലനിര്‍ത്തിയതില്‍ ട്വിറ്ററില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗല്ല, ചൈനീസ് പ്രീമിയര്‍ ലീഗെന്ന ഹാഷ് ടാഗോടെയാണ് പലരും ട്വിറ്ററില്‍ ബിസിസി ഐയുടെ തീരുമാനത്തിനെതിരേ വിയോജിപ്പ് അറിയിച്ചത്.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്ന സാഹചര്യത്തില്‍ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് സ്‌പോണ്‍സറെ കണ്ടെത്തുക എളുപ്പമല്ലാത്തതിനാലാണ് വിവോയെ സ്‌പോണ്‍സര്‍മാരായി ബിസിസിഐ നിലനിര്‍ത്തിയത്. അഞ്ച് വര്‍ഷത്തെ കരാറിലാണ് വിവോയുമായി ബിസിസി ഐ ഒപ്പുവെച്ചിരുന്നത്. 2,200 കോടി രൂപയ്ക്കായിരുന്നു കരാര്‍. ഇത് നഷ്ടപ്പെട്ടാല്‍ കരാര്‍ റദ്ദാക്കുന്നതിന് നഷ്ടപരിഹാരം അടക്കം ബിസിസിഐ നല്‍കേണ്ടി വരും. ഇതൊക്കെ പരിഗണിച്ചാണ് വിവോയെ 13ാം സീസണിലും നിലനിര്‍ത്താനുള്ള തീരുമാനം ഉണ്ടായത്.

vivoipl

വിവോയെ നിലനിര്‍ത്തിയത് ഇന്ത്യാ വിരുദ്ധമെന്ന നിലയിലാണ് പലരും പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യ ചൈനയുടെ ഉല്‍പ്പന്നങ്ങളും ആപ്ലിക്കേഷനും നിരോധിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ബിസിസിഐ വിവോയുമായി കരാര്‍ നിലനിര്‍ത്തിയതെന്നും ഇന്ത്യയിലെ പട്ടാളക്കാരെകൊന്ന ചൈനയുടെ സ്‌പോണ്‍സര്‍ഷിപ്പ് നമുക്ക് ആവിശ്യമുണ്ടോയെന്ന തരത്തിലും ആരാധകര്‍ പ്രതികരിക്കുന്നുണ്ട്. കൂടുതല്‍ ആളുകളും വിവോയെ ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിലക്കണമെന്നാണ് കൂടുതല്‍ ആളുകളും അഭിപ്രായപ്പെട്ടിരിക്കുന്നത്. ആരാധക പ്രതിഷേധം എത്രത്തോളം ഉണ്ടായാലും ഇത്തവണ വിവോയുമായി മുന്നോട്ടുപോവുക മാത്രമെ ബിസിസിഐക്ക് രക്ഷയുള്ളു.

ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ നമുക്ക് അറിയാമെങ്കിലും ചൈനയ്ക്ക് നേട്ടമുണ്ടാക്കുന്ന കേസില്‍ ചൈനീസ് കമ്പനികളെ പിന്തുണയ്ക്കുന്നതും ഇന്ത്യക്ക് ഉപകാരപ്രദമാകുന്ന കേസില്‍ ചൈനീസ് കമ്പനികളെ പിന്തുണയ്ക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ബിസിസി ഐ ട്രഷറര്‍ അരുണ്‍ ദുമല്‍ വ്യക്തമാക്കി. ഇന്ത്യയില്‍ സാധനങ്ങള്‍ വിറ്റ് അവര്‍ ഉണ്ടാക്കുന്ന പണത്തിന്റെ പങ്ക് ബിസിസി ഐയിലേക്ക് എത്തുന്നുണ്ടെന്നും ആ പണത്തിന് 42 ശതമാനം നികുതി സര്‍ക്കാരിലേക്ക് അടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഇന്ത്യയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ കോവിഡ് പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10വരെ യുഎഇയിലാവും ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുക.

Story first published: Tuesday, August 4, 2020, 16:42 [IST]
Other articles published on Aug 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+