വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പ് അവഗണന; റായുഡുവിന്റെ ത്രീഡി ട്രോള്‍ ബിസിസിഐക്കു ശരിക്കും കൊണ്ടു!! പ്രതികരണം ഇങ്ങനെ...

റായുഡുവിന് പകരം വിജയ് ശങ്കറാണ് ടീമിലെത്തിയത്

By Manu
റായുഡുവിന്റെ 3D ട്രോള്‍ BCCIക്കു ശരിക്കും കൊണ്ടു | Oneindia Malayalam

ദില്ലി: ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായാണ് പ്രമുഖ ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡു തഴയപ്പെട്ടത്. ലോകകപ്പിനു തൊട്ടുമുമ്പ് കളിച്ച പരമ്പരയില്‍ വരെ ഇന്ത്യന്‍ ഏകദിന ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. എന്നാല്‍ ലോകകപ്പില്‍ റായുഡുവിനെ ഒഴിവാക്കി സെലക്ടര്‍മാര്‍ പകരം തമിഴ്‌നാട്ടില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെയാണ് ഉള്‍പ്പെടുത്തിയത്.

പന്തിനു റായുഡുവിനും പ്രതീക്ഷ... ഏതു നിമിഷവും ലോകകപ്പ് ടീമിലെത്താം!! പറഞ്ഞത് കോച്ച് തന്നെ പന്തിനു റായുഡുവിനും പ്രതീക്ഷ... ഏതു നിമിഷവും ലോകകപ്പ് ടീമിലെത്താം!! പറഞ്ഞത് കോച്ച് തന്നെ

റായുഡുവിനു പകരം മല്‍സരപരിചയം കുറവുള്ള ശങ്കറിനെ ഉള്‍പ്പെടുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരുന്നു. തന്നെ തഴഞ്ഞ ബിസിസിഐ കളിയാക്കി റായുഡുവും പിന്നീട് രംഗത്തു വന്നിരുന്നു. റായുഡുവിന്റെ ട്രോളിന് പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് ബിസിസിഐ. റായുഡുവിന്റെ പ്രതികരണത്തെ അത്ര ഗൗവമായി കണ്ടിട്ടില്ലെന്നാണ് ബിസിസിഐയുടെ പ്രതികരണം സൂചിപ്പിക്കുന്നത്.

റായുഡുവിന്റെ ട്രോള്‍

ത്രീ ഡയമന്‍ഷണല്‍ കഴിവ് പരിഗണിച്ചാണ് റായുഡുവിനു പകരം ശങ്കറിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയത് എന്നായിരുന്നു മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് ടീം പ്രഖ്യാപനത്തിനു ശേഷം വിശദീകരിച്ചത്. ഇതിനെ കളിയാക്കിയാണ് റായുഡു ട്വിറ്ററില്‍ പോസ്റ്റിട്ടത്. ലോകകപ്പ് ആസ്വദിക്കാന്‍ ത്രീഡി കണ്ണടകള്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്തിട്ടേയുള്ളൂവെന്നായിരുന്നു റായുഡുവിന്റെ ട്വീറ്റ്.

വികാരം മനസ്സിലാക്കുന്നു

വികാരം മനസ്സിലാക്കുന്നു

ബിസിസിഐയുടെ ഒരു മുതിര്‍ന്ന ഒഫീഷ്യലാണ് റായുഡുവിന്റെ ട്വീറ്റിനെക്കുറിച്ചു പ്രതികരിച്ചത്. റായുഡുവിന്റെ ട്വീറ്റ് ശ്രദ്ധയില്‍ പെട്ടിരുന്നു. അദ്ദേഹത്തിന്റെ വികാരം മനസ്സിലാക്കുന്നു. ഇപ്പോഴത്തെ നിരാശയും വിഷമവും മറക്കാന്‍ റായുഡുവിന് കുറച്ചു സമയം വേണ്ടി വരും.
ലോകകപ്പ് ടീമിലെ സ്റ്റാന്റ് ബൈകളില്‍ ഒരാളാണ് ഇപ്പോള്‍ അദ്ദേഹം. ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ റായുഡു ലോകകപ്പില്‍ കളിക്കാന്‍ സാധ്യത കൂടുതലാണെന്നും ഒഫീഷ്യല്‍ വിശദമാക്കി.

ഐപിഎല്ലിലെ പ്രകടനം

ഐപിഎല്ലിലെ പ്രകടനം

ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനായി കളിക്കുകയാണ് റായുഡു. കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ റായുഡുവിന് ഇത്തവണ പ്രതീക്ഷിച്ച കളി പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 23.39 ശരാശരിയില്‍ 163 റണ്‍സ് മാത്രമാണ് താരം നേടിയത്.
ലോകകപ്പിനുള്ള ടീമില്‍ സ്റ്റാന്റ് ബൈ ആയി ഉള്‍പ്പെടുത്തിയതിനാല്‍ ഐപിഎല്ലിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ഫോമിലേക്കു തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് റായുഡു.

Story first published: Thursday, April 18, 2019, 13:56 [IST]
Other articles published on Apr 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X