ഒരു സീരിസില്‍ രണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കില്ല; അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഗാംഗുലി
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ രണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇത്തരമൊരു റിപ്പോര്‍ട്ട് ശരിയല്ല. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഔദ്യോഗികമായി ഇത് സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല. പത്രത്തിലൂടെയാണ് ഇങ്ങനെയൊരു കാര്യം ഞാനറിഞ്ഞതെന്നും ഗാംഗുലി പറഞ്ഞു. ഒരു പരമ്പരയില്‍ രണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കില്ല. അത് താരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും.
ഭാവിയില്‍ ഇതിനെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കാം. ഗാംഗുലി പറഞ്ഞു. അതേ സമയം അടുത്ത വര്‍ഷം നടക്കുന്ന പരമ്പരയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ ഈറല്‍ എഡ്ഡിങ്‌സ് ഇന്ത്യയിലേക്ക് വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതില്‍ രണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായതിന് ശേഷമാണ് ഇന്ത്യ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചത്. ബംഗ്ലാദേശിനെതിരായി നടന്ന മത്സരത്തിന് വലിയ ആരാധക പിന്തുണയുണ്ടായിരുന്നു. ഇതോടെ എല്ലാ പരമ്പരയിലും ഒരു പിങ്ക് ബോള്‍ ടെസ്റ്റ് നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പകലും രാത്രിയുമായി നടത്തുന്ന ഡേ - നൈറ്റ് ടെസ്റ്റിലൂടെ ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കുകയാണ് ലക്ഷ്യംവെക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications