For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇംഗ്ലണ്ട് പരമ്പര ഇന്ത്യയില്‍ നടത്താന്‍ സാധിക്കുമോ? സാഹചര്യം തുറന്ന് പറഞ്ഞ് സൗരവ് ഗാംഗുലി

ദുബായ്: കോവിഡ് വ്യാപനം ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്നതിനാല്‍ത്തന്നെ ഇത്തവണത്തെ ഐപിഎല്ലടക്കം യുഎഇയിലാണ് നടത്തുന്നത്. ആഭ്യന്തര മത്സരങ്ങളെല്ലാം ഇന്ത്യയില്‍ മുടങ്ങിക്കിടക്കുകയാണ്. ഈ അവസരത്തില്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പരമ്പര സംബന്ധിച്ചുള്ള നിലവിലെ സാധ്യതകള്‍ എന്തെന്ന് പറഞ്ഞിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

' ഇംഗ്ലണ്ട് പരമ്പര ഇന്ത്യയില്‍ത്തന്നെ നടത്താനുള്ള ശ്രമമാണ് തുടരുന്നത്. ഇന്ത്യയിലെ മൈതാനങ്ങളില്‍ത്തന്നെ ഈ പരമ്പര നടത്താന്‍ ശ്രമിക്കും. യുഎഇയിലെ ഏറ്റവും വലിയ ഗുണം മൂന്ന് സ്റ്റേഡിയങ്ങള്‍ ഇവിടെ ഉള്ളതാണ്'-ഗാംഗുലി പറഞ്ഞു. കോവിഡ് വ്യാപനം ശക്തമായി തുടര്‍ന്നാല്‍ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര യുഎഇയില്‍ നടത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ ഐപിഎല്ലിനായി യുഎഇ ക്രിക്കറ്റ് ബോര്‍ഡുമായി ബിസിസിഐക്ക് കരാറുണ്ട്. ഇനിയും മത്സരങ്ങള്‍ നടത്തുന്നതിനെ യുഎഇ ക്രിക്കറ്റ് ബോര്‍ഡ് സ്വാഗതം ചെയ്തിരുന്നു.

ganguly

യുഎഇയിലെ സമാന സൗകര്യം മുംബൈയില്‍ ഉണ്ടെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. 'നമ്മള്‍ക്ക് യുഎഇയിലെ സമാനമായ സാഹചര്യം മുംബൈയിലുണ്ട്. സിസിഐ,വാങ്കഡെ,ഡിവൈ പാട്ടീല്‍ എന്നീ സ്റ്റേഡിയങ്ങളുണ്ട്. ഈഡന്‍ ഗാര്‍ഡനും നമുക്കുണ്ട്. ഒരു ബയോ ബബിള്‍ നമ്മള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ക്രിക്കറ്റ് ഇന്ത്യയില്‍ത്തന്നെ നടത്തണമെന്ന് ആഗ്രഹിക്കുന്നു. ഇവിടെയാണ് ഇന്ത്യയുടെ ഹൃദയമുള്ളത്. എന്നാല്‍ കോവിഡ് സാഹചര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. എല്ലാം ആറ് മാസത്തോളമായി തകര്‍ന്നുകിടക്കുന്നതിനാല്‍ ക്രമത്തിലാകാന്‍ വളരെ ബുദ്ധിമുട്ടുണ്ട്.

ഇന്ത്യയില്‍ ക്രിക്കറ്റ് നടക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും സമഗ്രമായി കോവിഡ് സാഹചര്യം പഠിക്കണം'-ഗാംഗുലി പറഞ്ഞു. 2021 ജനുവരി-മാര്‍ച്ചിനിടയിലാണ് നിലവില്‍ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര തീരുമാനിച്ചിരിക്കുന്നത്. അഞ്ച് ടെസ്റ്റും മൂന്ന് വീതം ഏകദിനവും ടി20യുമാണ് പരമ്പരയില്‍ ഉള്‍പ്പെടുന്നത്. ആഭ്യന്തര മത്സരങ്ങള്‍ മുടങ്ങിക്കിടക്കുന്നതിനെക്കുറിച്ചും ഗാംഗുലി പ്രതികരിച്ചു. 'അവസ്ഥ പഠിച്ചുകൊണ്ടിരിക്കുകയാണ്. ആഭ്യന്തര മത്സരങ്ങള്‍ നടത്തേണ്ടതുണ്ട്. സാഹചര്യം അനുകൂലമായെന്ന് തോന്നിയാല്‍ കഴിവതും വേഗത്തില്‍ ആഭ്യന്തര മത്സരങ്ങള്‍ ആരംഭിക്കും.

നിലവിലെ സാഹചര്യത്തില്‍ പഴയ നിലയിലേക്ക് കാര്യങ്ങളെത്താന്‍ അല്‍പ്പം സമയമെടുക്കും. അത് വിചാരിക്കുന്നപോലെ എളുപ്പമല്ല. അതിന് അല്‍പ്പം സമയമെടുക്കും'-ഗാംഗുലി കൂട്ടിച്ചേര്‍ത്തു. ഡിസംബറില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്നുണ്ട്. ടെസ്റ്റും ടി20 പരമ്പരയും ഉള്‍പ്പെടുന്ന പരമ്പരയാണിത്. ഐപിഎല്ലിന് ശേഷം ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റ് ഓസീസ് പരമ്പരയാണ്.

Story first published: Tuesday, September 29, 2020, 10:07 [IST]
Other articles published on Sep 29, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+