Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗരവ് ഗാംഗുലിക്ക് കൂടുതല്‍ പരിശോധനകള്‍; വീണ്ടും ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

കൊല്‍ക്കത്ത: നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ച ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. എങ്കിലും കര്‍ശന നിരീക്ഷണം തുടരും. അപ്പോളോ ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചെറിയ ഇടവേളയില്‍ ഗാംഗുലിക്ക് ഇത് രണ്ടാം തവണയാണ് നെഞ്ച് വേദന അനുഭവപ്പെടുന്നത്. അതിനാല്‍ത്തന്നെ അദ്ദേഹത്തിനെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഡോ. അഫ്താബ് ഖാന്,അശ്വിന്‍ മെഹ്ത,ദേവി ഷെട്ടി,അജിത് ദേശായി,സരോജ് മണ്ടല്‍,സപ്തര്‍ഷി ബാസു തുടങ്ങിയവര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ഗാംഗുലിയെ പരിശോധിക്കുന്നത്. വിജയകരമായി ഗാംഗുലിയെ ഏഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും രണ്ട് സ്റ്റെന്റ്‌സ് സ്ഥാപിച്ചെന്നും ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ വ്യക്തമാക്കി. ഹൃദയാഘാതം രണ്ടാം തവണയും സംഭവിച്ചോ എന്നുള്ള വിശദമായ പരിശോധനകളാണ് നടത്തുന്നത്.

ganguly

മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലിക്ക് ജനുവരി രണ്ടിനാണ് ആദ്യം ഹൃദയാഘാതം സംഭവിക്കുന്നത്. ജിമ്മില്‍ പതിവ് വ്യായാമത്തിനിടെ ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗാംഗുലി ഏഴ് ദിവസത്തോളം ആശുപത്രിയില്‍ കിടന്ന ശേഷമാണ് ആശുപത്രി വിട്ടത്. അന്നും അദ്ദേഹത്തെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ആശുപത്രി വിട്ടെങ്കിലും ഗാംഗുലിക്ക് വിശ്രമം നിര്‍ദേശിച്ചിരുന്നു.

ഐപിഎല്ലിന്റെ 13ാം എഡിഷന്റെ ഭാഗമായി യുഎഇയില്‍ രണ്ട് മാസത്തോളം ഗാംഗുലിയുണ്ടായിരുന്നു. കോവിഡ് ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യ ആഭ്യന്തര ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായുള്ള ഒരുക്കത്തിനിടെയാണ് ആരാധകരെ ഞെട്ടിച്ച് ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നത്. 14ാം സീസണിന്റെ ഐപിഎല്ലിനായുള്ള താരലേലം ഫെബ്രുവരി 18ന് നടക്കാനിരിക്കെയാണ് ഗാംഗുലിക്ക് വീണ്ടും നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നത്.

നിലവിലെ ഗാംഗുലിയുടെ ആരോഗ്യ നില ഭയപ്പെടാനില്ലാത്തതാണ്. അപകടനില അദ്ദേഹം തരണം ചെയ്ത് കഴിഞ്ഞു. നിലവില്‍ ബ്ലോക്കുകള്‍ ഒന്നും ഗാംഗുലിയുടെ ശരീരത്തിലില്ലെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ അടുത്ത മെഡിക്കള്‍ ബുള്ളറ്റിന്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടാല്‍ മാത്രമെ വ്യക്തമാവു. ഗാംഗുലിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് മമത ബാനര്‍ജി,ബിസിസിഐ പ്രസിഡന്റും ബിജെപി നേതാവുമായ അനുരാഗ് താക്കൂര്‍ തുടങ്ങിയവര്‍ ഗാംഗുലിയെ സന്ദര്‍ശിച്ചിരുന്നു. എത്രയും വേഗം ഗാംഗുലിക്ക് സുഖം പ്രാപിക്കാന്‍ സാധിക്കട്ടെയെന്ന് നിരവധി ആരാധകരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശംസിച്ചിരിക്കുന്നത്.

Story first published: Friday, January 29, 2021, 10:09 [IST]
Other articles published on Jan 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+