For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'നന്ദി എംഎസ് ധോണി', ഇന്ത്യയുടെ ഇതിഹാസ നായകന് ട്രിബ്യൂട്ട് ഒരുക്കി ബിസിസിഐ

മുംബൈ: ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായ ഇന്ത്യയുടെ എം എസ് ധോണി ഇക്കഴിഞ്ഞ ആഗസ്റ്റ് 15നാണ് ആരാധകരെ ഞെട്ടിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നീട് ഐപിഎല്ലില്‍ ധോണി കളിതുടര്‍ന്നെങ്കിലും 39ാം വയസില്‍ പഴയ പ്രതാപത്തിലേക്കുയരാന്‍ ധോണിക്ക് സാധിച്ചില്ല. ഇപ്പോഴിതാ ഇതിഹാസ നായകനെ ട്രിബ്യൂട്ട് ഒരുക്കി ആദരിച്ചിരിക്കുകയാണ് ബിസിസിഐ.

ബിസിസി ഐയുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിലെ കവര്‍ ചിത്രങ്ങള്‍ നന്ദി എം എസ് ധോണി എന്നെഴുതിയ അദ്ദേഹത്തിന്റെ ചിത്രം ഉള്‍പ്പെടെയുള്ള പോസ്റ്റര്‍ പോസ്റ്റ് ചെയ്താണ് ബിസിസിഐ അദ്ദേഹത്തോട് ആദരവ് അര്‍പ്പിച്ചത്. ഇന്ത്യ കണ്ട മഹാനായ നായകന്‍ 2019ലെ ഏകദിന ലോകകപ്പ് സെമിയിലാണ് അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. ഇന്ന് ഇന്ത്യയെ ധോണി വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും റണ്ണൗട്ടായി ധോണി പുറത്തുപോയി.

bccianddhoni

നേരിയ വ്യത്യാസത്തിന് തന്റെ വിക്കറ്റ് നഷ്ടപ്പെട്ടതോടെ ടീം തോല്‍വിയേറ്റുവാങ്ങി ലോകകപ്പും നഷ്ടമായി എന്ന നിരാശയാവണം പിന്നീട് ഏറെക്കാലം ധോണിയെ ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചത്. ഇത്തവണത്തെ ഐപിഎല്ലിന് ശേഷം ധോണി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിച്ചവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന തീരുമാനമാണ് ധോണി സ്വീകരിച്ചത്.

സിഎസ്‌കെയ്ക്കുവേണ്ടി ആദ്യ പരിശീലനം നടത്തിയതിന് പിന്നാലെ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം പാഡഴിക്കുന്നത് പ്രഖ്യാപിക്കുകയായിരുന്നു. ഇത്തവണത്തെ ഐപിഎല്ലില്‍ പഴയതുപോലെ വയസന്‍ നിരയുമായിറങ്ങിയ സിഎസ്‌കെ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായി. ആദ്യ ഒരു സീസണില്‍ എട്ട് മത്സരങ്ങള്‍ തോല്‍ക്കുകയും 10 വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു.

നായകനെന്ന നിലയില്‍ ധോണി ആരാധക വിമര്‍ശനങ്ങളാല്‍ ക്രൂശിക്കപ്പെട്ടപ്പോഴും ശാന്തനായി അദ്ദേഹം തുടര്‍ന്നു. ഈ സീസണില്‍ ബാറ്റിങ്ങിലും ധോണിക്ക് താളം കണ്ടെത്താനാവാതെ വന്നതോടെ വിരമിക്കല്‍ അഭ്യൂഹം ശക്തമാണെങ്കിലും അടുത്ത വര്‍ഷം വീണ്ടും ധോണി സിഎസ്‌കെയെ നയിക്കാനുണ്ടാവുമെന്നാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. എന്തായാലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ധോണിയുടേതാണ്.

മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയിട്ടുള്ള ഏകനായകനാണ് ധോണി. 2007ലെ ടി20 ലോകകപ്പ് ഇന്ത്യന്‍ അലമാരയിലെത്തിച്ച ധോണി 2011ലെ ഏകദി ലോകകപ്പിലും ഇന്ത്യയെ വിജയികളാക്കി. 2013ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ വിജയികളാക്കി. വിക്കറ്റിന് പിന്നിലും ഫിനിഷര്‍ റോളിലും ധോണിയുടെ അസാന്നിധ്യം ഇന്ത്യക്ക് നികത്താനാവാത്ത വിടവാണ്. ധോണിയുടെ അഭാവം വരും മത്സരങ്ങളില്‍ ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടുതന്നെ അറിയണം.

bccitweet
Story first published: Wednesday, October 28, 2020, 16:53 [IST]
Other articles published on Oct 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+