ക്രിക്കറ്റ് താരങ്ങള്‍ക്കും ഇനി ഉത്തേജക മരുന്നു പരിശോധന; നാഡയെ അംഗീകരിച്ച് ബിസിസിഐ
മുംബൈ: ദേശീയ ഉത്തജക വിരുദ്ധ ഏജന്‍സി (നാഡ)യുടെ പരിശോധനയ്ക്ക് ക്രിക്കറ്റ് താരങ്ങളും വിധേയരാകും. നാഡയുടെ പരിശോധനകളെ നേരത്തെ ബിസിസിഐ അംഗീകരിച്ചിരുന്നില്ല. യുവതാരം പൃഥ്വി ഷാ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കളിക്കാര്‍ക്ക് നാഡ പരിശോധനയാകാമെന്ന് ബിസിസിഐ സമ്മതിച്ചത്. നാഡയുടെ പരിശോധനകള്‍ ഫലപ്രദമല്ലെന്നായിരുന്നു ബിസിസിഐയുടെ വാദം.
ക്രിക്കറ്റ് കളിക്കാര്‍ക്ക് ബിസിസിഐ ഉത്തേജക മരുന്ന് പരിശോധന നടത്തിയത് വിവാദമായിരുന്നു. അംഗീകൃത ഏജന്‍സിയുടെ സഹായമില്ലാതെ പരിശോധന നടത്തിയത് കേന്ദ്രം ചോദ്യം ചെയ്യുകയും ചെയ്തു. കായിക രംഗത്തെ എല്ലാ താരങ്ങളും നാഡയ്ക്കു കീഴില്‍ പരിശോധന നടത്തുമ്പോള്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രം ഇതില്‍ നിന്ന് മാറി നില്‍ക്കാനാവില്ലെന്ന് കായിക സെക്രട്ടറി ആര്‍ എസ് ജുലാനിയ ബിസിസിഐ അധികൃതര്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കി.

സമ്മര്‍ദ്ദം ശക്തമായതോടെ ബിസിസിഐ ഒടുവില്‍ നാഡയുടെ പരിശോധനയ്ക്ക് തീരുമാനമെടുക്കുകയായിരുന്നു. ഇനിമുതല്‍ നാഡയുടെ നിര്‍ദ്ദേശമനുസരിച്ചാകും കളിക്കാര്‍ക്ക് ഉത്തേജക മരുന്ന് പരിശോധന നടത്തുക. കേന്ദ്ര കായിക സെക്രട്ടറി രാധേശ്യാം ജുലാനിയയും ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്റിയും കൂടിക്കാഴ്ച നടത്തിയശേഷം നിബന്ധനയില്‍ ഒപ്പിടുകയും ചെയ്തു. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട പൃഥ്വി ഷായ്ക്ക് എട്ടുമാസത്തെ വിലക്കാണ് ലഭിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications