വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റായിഡുവിനെ പുറത്താക്കാന്‍ 'കളി' നടന്നോ?; സെലക്ടര്‍മാര്‍ വെട്ടില്‍; ബിസിസിഐ വിശദീകരണം തേടും

റായിഡുവിനെ പുറത്താക്കാന്‍ 'കളി' നടന്നോ?; | Oneindia Malayalam

മുംബൈ: ലോകകപ്പില്‍ കിരീടപ്രതീക്ഷയുമായെത്തിയ ഇന്ത്യന്‍ ടീം അപ്രതീക്ഷിതമായി സെമിയില്‍ തോറ്റ് പുറത്തായത് ടീമിനകത്തും പുറത്തും വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ലീഗ് മത്സരങ്ങളില്‍ നിലവാരമുള്ള പ്രകടനം നടത്തിയ ടീം സെമിയില്‍ കേവലം അരമണിക്കൂര്‍ കൊണ്ട് തോല്‍വി സമ്മതിച്ച രീതിയില്‍ ബിസിസിഐയ്ക്കും അതൃപ്തിയുവാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സെമിയിലെ തോല്‍വി; ധോണിക്കെതിരെ ആഞ്ഞടിച്ച് യുവരാജിന്റെ പിതാവ്, അതു ചെയ്യണമായിരുന്നുസെമിയിലെ തോല്‍വി; ധോണിക്കെതിരെ ആഞ്ഞടിച്ച് യുവരാജിന്റെ പിതാവ്, അതു ചെയ്യണമായിരുന്നു

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ വേളയില്‍തന്നെ ഉയര്‍ന്ന നാലാം നമ്പര്‍ വിവാദം തോല്‍വിയോടെ വീണ്ടും സജീവമാകുകയാണ്. ടീം അംഗങ്ങള്‍ മാത്രമല്ല സെലക്ടര്‍മാരും കോച്ചും സഹപരിശീലകരുമെല്ലാം തോല്‍വിയില്‍ കൃത്യമായ ഉത്തരം നല്‍കേണ്ടിവരും. അമ്പാട്ടി റായിഡുവിനെ ഒഴിവാക്കി നാലാം നമ്പറില്‍ മികച്ച ഒരു താരത്തെ കണ്ടെത്താന്‍ ബുദ്ധിമുട്ടിയ സെലക്ടര്‍മാരോട് ഇതേക്കുറിച്ച് ബിസിസിഐ വിശദീകരണവും തേടും.

സെലക്ടര്‍മാര്‍ വിശദീകരിക്കണം

സെലക്ടര്‍മാര്‍ വിശദീകരിക്കണം

ടീം ടൂര്‍ണമെന്റുകളില്‍ ജയിക്കുമ്പോള്‍ സെലക്ടര്‍മാര്‍ക്ക് കാഷ് അവാര്‍ഡുകള്‍ നല്‍കുന്നു. എന്നാല്‍, ടീം തോല്‍ക്കുമ്പോള്‍ ടീം അംഗങ്ങള്‍ക്ക് മാത്രമാണ് വിമര്‍ശനം. ഇതെങ്ങിനെ ശരിയാകുമെന്നാണ് ഒരു ബിസിസിഐ അംഗം ചോദിക്കുന്നത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദിന് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്. ടീമിനൊപ്പം സ്ഥിരമായി സഞ്ചരിക്കുന്നയാളാണ് അദ്ദേഹം. ഏതു വിഭാഗത്തിലാണ് തിരുത്തല്‍ വേണ്ടതെന്ന് വ്യക്തമായി അറിയാവുന്ന ചെയര്‍മാന്‍ അത് ചെയ്‌തോയെന്ന് വ്യക്തമാക്കണമെന്നും അംഗം പറയുന്നു.

പകരക്കാരെ നിയോഗിച്ചതില്‍ പിഴച്ചു

പകരക്കാരെ നിയോഗിച്ചതില്‍ പിഴച്ചു

ഒരു ഓപ്പണര്‍ക്ക് പരിക്കേല്‍ക്കുമ്പോള്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാനെയാണ് പകരക്കാരനാക്കുന്നത്. മധ്യനിര ബാറ്റ്‌സ്മാന് പരിക്കേല്‍ക്കുമ്പോഴാകട്ടെ ഓപ്പണറെ പകരക്കാരനായി എത്തിക്കുന്നു. ഇത് സെലക്ടര്‍മാരുടെ കഴിവുകേടാണോ എന്നത് ആലോചിക്കേണ്ട വിഷയമാണ്. ഇക്കാര്യത്തില്‍ അവര്‍ വിശദീകരണം നല്‍കണമെന്നും ബിസിസിഐ അംഗം അനൗദ്യോഗികമായി വ്യക്തമാക്കി.

സെലക്ടര്‍മാര്‍ തുടരും

സെലക്ടര്‍മാര്‍ തുടരും

എംഎസ്‌കെ പ്രസാദിനെ കൂടാതെ ദേവാംഗ് ഗാന്ധി, ഗഗന്‍ ഘോഡ, ജതിന്‍ പരംജിപെ, ശരണ്‍ദീപ് സിങ് എന്നിവരാണ് ഇന്ത്യന്‍ ടീമിന്റെ സെലക്ടര്‍മാര്‍. ഇവര്‍ ബിസിസിഐ വാര്‍ഷിക പൊതുയോഗം വരെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. പരിശീലകന്‍ രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുമായി ആലോചിച്ചാണ് ടീം അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. അമ്പാട്ടി റായിഡുവിനെ ഒഴിവാക്കിയ പശ്ചാത്തലം വിശദീകരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച കമ്മറ്റിയും(സിഒഎ) ടീം മാനേജ്‌മെന്റിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Story first published: Saturday, July 13, 2019, 12:58 [IST]
Other articles published on Jul 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X