Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജയ് മഞ്ജരേക്കര്‍ പടിക്ക് പുറത്തുതന്നെ; തിരിച്ചുവരാനുള്ള അപേക്ഷ പരിഗണിക്കാതെ ബിസിസിഐ

മുംബൈ: കമന്റേറ്ററി പാനലില്‍ നിന്ന് പുറത്താക്കപ്പെട്ട സഞ്ജയ് മഞ്ജരേക്കറുടെ തിരിച്ചുവരാനുള്ള അപേക്ഷ പരിഗണിക്കാതെ ബിസിസിഐ. തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞ മഞ്ചരേക്കര്‍ ഇനി ആവര്‍ത്തിക്കില്ലെന്നും ബിസിസി ഐയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളാമെന്നും പറഞ്ഞ് ബിസിസി ഐക്ക് ഇ മെയില്‍ അയച്ചിരുന്നെങ്കിലും ഇത് പരിഗണിക്കപ്പെട്ടില്ല. മുംബൈ മിററിന്റെ റിപ്പോര്‍ട്ട് പ്രകാരം ഐപിഎല്‍ കമന്റേറ്ററാകാന്‍ സുനില്‍ ഗവാസ്‌കര്‍, ഹര്‍ഷെ ഭോഗലെ, മുരളി കാര്‍ത്തിക്, ലക്ഷ്മണ്‍ ശിവകാര്‍ത്തികേയന്‍ എന്നിവര്‍ക്ക് ബിസിസി ഐ കത്തയച്ചിട്ടുണ്ട്.

ഇതില്‍ മഞ്ജരേക്കറെ പരിഗണിച്ചിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ 71കാരനായ ഗവാസ്‌ക്കറിന് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ ചെയ്യാന്‍ കഴിയില്ല. ഞായറാഴ്ച ചേര്‍ന്ന ഐപിഎല്‍ യോഗത്തില്‍ കോവിഡിന്റെ നിയമങ്ങളെക്കുറിച്ചും തീരുമാനം എടുത്തിരുന്നു. ഇത് പ്രകാരം 60 വയസിന് മുകളിലുള്ള സപ്പോര്‍ട്ടിങ് സ്റ്റാഫ്,അംപയര്‍,ഗ്രൗണ്ട് സ്റ്റാഫ് തുടങ്ങിയവരെയെല്ലാം ഐപിഎല്‍ 2020ല്‍ പരിഗണിക്കില്ല.

sanjaymanjrekarandbcci

കൂടാതെ ഡയബറ്റീസ്,ശ്വാസം തടസം,ഹൃദയ സംബന്ധമായ അസുഖമുള്ളവരെയും പരിഗണിക്കേണ്ടെന്നാണ് തീരുമാനമെന്ന് ബിസിസി ഐയുടെ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗവാസ്‌കറിന് പകരം തന്നെ പരിഗണിക്കണമെന്നാണ് മഞ്ജരേക്കറുടെ ആവശ്യം. എന്നാല്‍ ഇതിനോട് പ്രതികരിക്കാതെ ബിസിസിഐ ഒഴിഞ്ഞുമാറിയിരിക്കുകയാണ്. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലാണ് ബിസിസി ഐയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.

2019 ലോകകപ്പിലെ ഇന്ത്യ-ന്യൂസീലന്‍ഡ് സെമി ഫൈനലിലെ ചില പരാമര്‍ശങ്ങളും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വ്യക്തിപരമായും അപമാനിച്ച മഞ്ജരേക്കറുടെ നടപടികളാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. ട്വിറ്ററിലൂടെ ജഡേജയുമായി ഏറ്റുമുട്ടിയ മഞ്ജരേക്കര്‍ കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യ-ബംഗ്ലാദേശ് പിങ്ക് ബോള്‍ ടെസ്റ്റില്‍ ഹര്‍ഷ ഭോഗലെയുടെ കഴിവിനെ ചോദ്യം ചെയ്തതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഇതില്‍ മാപ്പ് ഏറ്റുപറഞ്ഞാണ് മഞ്ജരേക്കര്‍ ബിസിസിഐക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ അദ്ദേഹത്തെ ഇനി തിരിച്ചെടുക്കേണ്ടെന്ന നിലപാടിലാണ് ബിസിസിഐയെന്നാണ് വിവരം.

സെപ്തംബര്‍ 19ന് ആരംഭിച്ച് നവംബര്‍ 10വരെയാണ് ഐപിഎല്‍ നടക്കുന്നത്. ഇന്ത്യയിലെ കോവിഡ് പശ്ചാത്തലം വിലയിരുത്തി യുഎഇയിലാണ് ഇത്തവണ ഐപിഎല്‍ നടക്കുക. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഇന്ത്യന്‍ സമയം 7.30നാവും ഐപിഎല്‍ ആരംഭിക്കുക. ഐപിഎല്ലിനായുള്ള അവസാന ഘട്ട ഒരുക്കങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് ബിസിസിഐ. ഈ മാസം പകുതിയോടെ ടീമുകളെല്ലാം യുഎഇയിലേക്കെത്തിച്ചേരും. താരങ്ങള്‍ക്ക് യുഎഇയില്‍ ക്വാറന്റൈന്‍ ആവിശ്യമില്ല.

Story first published: Monday, August 3, 2020, 15:37 [IST]
Other articles published on Aug 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+