വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഹിത് ശര്‍മയെ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയെ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് ബിസിസിഐ. സമീപകാലത്തെ മികച്ച പ്രകടനത്തിലൂടെ രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ചത് വിലയിരുത്തിയാണ് ബിസിസിഐ ശുപാര്‍ശ ചെയ്തത്. രോഹിത് ശര്‍മയെക്കൂടാതെ ഇഷാന്ത് ശര്‍മ, ശിഖര്‍ ധവാന്‍, വനിതാ ക്രിക്കറ്റ് താരം ദീപ്തി ശര്‍മ എന്നിവരെയും ബിസിസി ഐ അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

രോഹിത് ശര്‍മ

2016 ജനുവരി ഒന്നിനും 2019 ഡിസംബര്‍ 31നും ഇടയിലുള്ള കാര്യങ്ങള്‍ വിലയിരുത്തിയാവും അവാര്‍ഡ് നല്‍കുക. സമീപകാലത്തായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലാണ് രോഹിത് ശര്‍മ. ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറി നേടിയ ഏകതാരമായ രോഹിതിന്റെ പേരിലാണ് ഏകദിനത്തിലെ വ്യക്തിഗത ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം മികച്ച പ്രകടനമാണ് രോഹിത് പുറത്തെടുത്തത്. ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി നേടുന്ന ഏക താരവും രോഹിതാണ്.

ഐസിസി

2019ലെ മികച്ച ഏകദിന താരത്തിനുള്ള ഐസിസിയുടെ പുരസ്‌ക്കാരവും രോഹിതിനായിരുന്നു.ടി20യില്‍ ആദ്യമായി നാല് സെഞ്ച്വറി നേടിയ താരവും രോഹിതാണ്. ടെസ്റ്റിലും ഓപ്പണറായി എത്തിയ രോഹിത് ടെസ്റ്റ് ഓപ്പണറായുള്ള അരങ്ങേറ്റ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയിരുന്നു. വ്യത്യസ്തമായ ഒരുപാട് കാര്യങ്ങളില്‍ പരിഗണിച്ചാണ് ചുരുക്കപ്പട്ടിക ഉണ്ടാക്കിയതെന്ന് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.

മൂന്ന് മാസം ജര്‍മനിയില്‍ കുടുങ്ങി; ഒടുവില്‍ നാട്ടില്‍ മടങ്ങിയെത്തി വിശ്വനാഥന്‍ ആനന്ദ്

ബിസിസിഐ

ഇന്ത്യയുടെ മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാനാണ് ബിസിസിഐ ശുപാര്‍ശ ചെയ്ത മറ്റൊരു താരം. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ തുടര്‍ച്ചയായി രണ്ട് ഗോള്‍ഡന്‍ ബാറ്റ് സ്വന്തമാക്കിയിട്ടുള്ള താരമാണ് ധവാന്‍. ഏകദിനത്തില്‍ വേഗത്തില്‍ 2000,3000 റണ്‍സ് നേടുന്ന താരമാണ് ധവാന്‍. 4,000,5000 ഏകദിനം റണ്‍സ് വേഗത്തില്‍ നേടുന്ന രണ്ടാമത്തെ താരവും. എന്നാല്‍ സമീപകാലത്തായി ധവാന്‍ അത്ര ഫോമിലല്ല. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഓപ്പണര്‍ സ്ഥാനം ധവാന് ലഭിക്കാനുള്ള സാധ്യതപോലും വിരളമാണ്.

IPL: ധോണിയെ ആര്‍സിബി വേണ്ടെന്നു വച്ചു! ഫ്ളോപ്പാവുമോയെന്ന് ഭയന്നു- വെളിപ്പെടുത്തല്‍

ഇന്ത്യ

ഇന്ത്യയുടെ ടെസ്റ്റ് ബൗളിങ് നട്ടെല്ലായ ഇഷാന്ത് ശര്‍മയെയാണ് ബിസിസി ഐ ശുപാര്‍ശ ചെയ്ത മറ്റൊരു താരം. ഏഷ്യക്ക് പുറത്ത് ഇന്ത്യയുടെ ഏറ്റവും കരുത്തനായ ബൗളറാണ് ഇഷാന്ത്. ഏഷ്യയുടെ പുറത്ത് ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ പേസ് ബൗളറും ഇഷാന്താണ്. ഇന്ത്യയെ ടെസ്റ്റില്‍ ഒന്നാം നമ്പര്‍ സ്ഥാനത്തേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണെന്ന് വിലയിരുത്തിയാണ് ഇഷാന്തിനെ അവാര്‍ഡിനായി ശുപാര്‍ശ ചെയ്തത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ യുവ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയുടെ സമീപകാലത്തെ മികച്ച പ്രകടനമാണ് താരത്തിനെ അവാര്‍ഡിന് ശുപാര്‍ശ ചെയ്യാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചത്.

Story first published: Sunday, May 31, 2020, 10:51 [IST]
Other articles published on May 31, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X