Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിതിന് ഖേല്‍രത്‌ന; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രശംസിച്ച് ബിസിസിഐയുടെ ട്വീറ്റ്

ന്യൂഡല്‍ഹി:രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്‌ന പുരസ്‌കാരം ഇത്തവണ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും തേടിയെത്തി. സമീപകാലത്തായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുന്തൂണായി മാറിയ രോഹിത് ഖേല്‍രത്‌ന പുരസ്‌കാരം നേടുന്ന നാലാമത്തെ ക്രിക്കറ്റ് താരമാണ്. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (1998), എംഎസ് ധോണി (2007), വിരാട് കോലി (2018) എന്നിവര്‍ക്കാണ് ക്രിക്കറ്റില്‍ നിന്ന് ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചത്.

ഇന്ത്യയുടെ ലോകകപ്പ് ഹീറോ രോഹിത് ശര്‍മയുടെ ഖേല്‍രത്‌ന പുരസ്‌കാര നേട്ടത്തിന് ഇന്ത്യയുടെ പ്രമുഖരെല്ലാം അദ്ദേഹത്തിന് ആശംസ നേര്‍ന്നിരുന്നു. ഇപ്പോഴിതാ ബിസിസിഐ രോഹിതിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് അദ്ദേഹത്തിന് ട്വിറ്ററില്‍ ആശംസ നേര്‍ന്നിരിക്കുകയാണ്. '2020ലെ ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹനായ രോഹിതിന്റെ നേട്ടങ്ങളും കരിയറും നോക്കൂ'എന്ന കുറിപ്പോടെ രോഹിതിന്റെ നേട്ടങ്ങളുടെ പോസ്റ്ററാണ് ബിസിസിഐ ട്വീറ്റ് ചെയ്തിരിക്കുന്നത്.

rohit

ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയ ഏക താരമാണ് രോഹിത് ശര്‍മ. രണ്ട് തവണ ശ്രീലങ്കയ്‌ക്കെതിരെയും ഒരു തവണ ഓസ്‌ട്രേലിയക്കെതിരെയുമാണ് രോഹിത് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയത്. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (264) രോഹിതിന്റെ പേരിലാണ്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ സെമിയിലേക്ക് നയിച്ചത് രോഹിതിന്റെ ബാറ്റിങ്ങാണ്. സെമിയില്‍ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ടെങ്കിലും അഞ്ച് സെഞ്ച്വറിയാണ് രോഹിത് അടിച്ചെടുത്തത്.

ഒരു ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമെന്ന ബഹുമതിയും രോഹിത് സ്വന്തമാക്കിയിരുന്നു. എന്നാല്‍ കിരീടത്തിലേക്ക് ടീമിന് എത്താന്‍ സാധിച്ചില്ല. 2019ലെ ഏകദിന ലോകകപ്പിലെ കൂടുതല്‍ റണ്‍സും രോഹിത് ശര്‍മയുടെ പേരിലായിരുന്നു. 9 മത്സരത്തില്‍ നിന്ന് 81 ശരാശരിയില്‍ 648 റണ്‍സാണ് രോഹിത് ഇംഗ്ലണ്ട് മൈതാനത്ത് അടിച്ചെടുത്തത്. 67 ബൗണ്ടറിയും 14 സിക്‌സും രോഹിത് പറത്തി.

2019ലെ ഐസിസിയുടെ മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരവും രോഹിസ് സ്വന്തമാക്കി. വിരാട് കോലി നിറംമങ്ങിയ സമയത്തും ടീമിനെ മികച്ച വിജയത്തിലേക്ക് എത്തിക്കാന്‍ രോഹിതിന്റെ ബാറ്റിങ് സഹായിച്ചു. രോഹിതിന്റെ ബാറ്റിങ് മികവിനും രാജ്യത്തിനുവേണ്ടിയുള്ള സംഭാവനകളും പരിഗണിച്ച് 2015ല്‍ അര്‍ജുന അവാര്‍ഡും രാജ്യം രോഹിത് നല്‍കി ആദരിച്ചിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നാല് കിരീടം നേടിക്കൊടുത്ത നായകനാണ് രോഹിത് ശര്‍മ.

bccitweet
Story first published: Saturday, August 22, 2020, 14:27 [IST]
Other articles published on Aug 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+