ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സെലക്ടര്‍മാരെ വേണം; അപേക്ഷ ക്ഷണിച്ച് ബിസിസിഐ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിയിലേക്ക് അപേക്ഷ ക്ഷണിച്ച് ബിസിസിഐ. രണ്ട് പേരുടെ ഒഴിവിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവില്‍ ശരണ്‍ദീപ് സിങ്, ദേവാംഗ് ഗാന്ധി, ജതിന്‍ പരഞ്ജപെ എന്നിവരാണ് കമ്മിറ്റിയില്‍ ഉള്ളത്. ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിന്റെയും ഗഗന്‍ ഖോഡയുടെയും ഒഴിവിലേക്കാണ് പകരക്കാരെ തേടുന്നത്. നാല് വര്‍ഷ കാലാവധിയിലാവും നിയമനം. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി ബിസിസിഐ പരസ്യം നല്‍കിയിട്ടുണ്ട്.

ഏഴ് ടെസ്റ്റ്, 30 ഫസ്റ്റ് ക്ലാസ്, 10 ഏകദിനം, 20 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുള്ളവര്‍ക്ക് ബിസിസിഐയില്‍ അപേക്ഷ സമര്‍പ്പിക്കാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞവര്‍ക്ക് മാത്രമേ അപേക്ഷ നല്‍കാനാവൂ. പ്രായ പരിധി 60 വയസാണ്. ഈ മാസം 24ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന ദിനം. പുതിയതായി എത്തുന്ന ആളിലെ പരിചയസമ്പന്നനെ കമ്മിറ്റി ചെയര്‍മാനാക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്. മദന്‍ലാല്‍, ഗൗതം ഗംഭീര്‍, സുലക്ഷണ നായിക് എന്നിവരടങ്ങിയ പാനലാണ് പുതിയ സെലക്ടര്‍മാരെ തിരഞ്ഞെടുക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications