വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഷ്ടമല്ലെങ്കില്‍ ഇന്ത്യ വിടണം!! നാക്ക് പിഴച്ച കോലി കുരുക്കില്‍, ബിസിസിഐയും കൈവിടുന്നു.. ഇനി ?

ആരാധകന്റെ ട്വീറ്റിനെതിരായ മറുപടിയാണ് കോലിയെ പ്രതിക്കൂട്ടിലാക്കിയത്

By Manu
അതൃപ്തി അറിയിച്ച്‌ BCCI | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങിനേക്കാള്‍ വിദേശ കളിക്കാരുടെ പ്രകടനമാണ് ഇഷ്ടമെന്ന് ട്വീറ്റ് ചെയ്ത ആരാധകന് ക്യാപ്റ്റന്‍ വിരാട് കോലി നല്‍കിയ മറുപടി വലിയ വിവാദത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ഇഷ്ടപ്പെടാത്ത നിങ്ങള്‍ ഈ രാജ്യത്ത് ജീവിക്കാന് അര്‍ഹനല്ലെന്നും മറ്റേതെങ്കിലും രാജ്യത്തേക്കു പോവുന്നതാണ് ഉചിതമെന്നുമുള്ള കോലിയുടെ മറുപടിയാണ് വിവാദത്തിലായിരിക്കുന്നത്.

'എന്തു വിവരക്കേടാണ് വിളിച്ചു പറയുന്നത്?'; വിരാട് കോലിക്കെതിരെ നടന്‍ സിദ്ധാര്‍ഥ് 'എന്തു വിവരക്കേടാണ് വിളിച്ചു പറയുന്നത്?'; വിരാട് കോലിക്കെതിരെ നടന്‍ സിദ്ധാര്‍ഥ്

ഇന്ത്യയോട് മുട്ടാന്‍ കംഗാരുക്കൂട്ടം റെഡി... ടി20 ടീമിനെ പ്രഖ്യാപിച്ചു, ഡെയ്ഞ്ചര്‍മാന് വിശ്രമംഇന്ത്യയോട് മുട്ടാന്‍ കംഗാരുക്കൂട്ടം റെഡി... ടി20 ടീമിനെ പ്രഖ്യാപിച്ചു, ഡെയ്ഞ്ചര്‍മാന് വിശ്രമം

കോലിയുടെ ഈ മറുപടിക്കെതിരേ പലരും വിമര്‍ശനവുമായി രംഗത്തുവരികയും ചെയ്തിരുന്നു. ഇപ്പോഴിതാ സാക്ഷാല്‍ ബിസിസിഐയും ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രകോപനപരമായ കമന്റില്‍ അതൃപ്തി അറിയിച്ചിരിക്കുകയാണ്. ബിസിസിഐ ട്രഷറര്‍ അനിരുദ്ധ് ചൗധരിയാണ് കോലിയുടെ പ്രകോപനപരമായ പ്രതികരണത്തിനെതിരേ രംഗത്തു വന്നിരിക്കുന്നത്.

ആരാധകരെ ബിസിസിഐ ബഹുമാനിക്കുന്നു

ആരാധകരെ ബിസിസിഐ ബഹുമാനിക്കുന്നു

രാജ്യത്തെ ഓരോ ക്രിക്കറ്റ് ആരാധകനെയും ബഹുമാനിക്കുന്നവരാണ് ബിസിസിഐ. അവരുടെ താല്‍പ്പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കുമെല്ലാം ബിസിസിഐ പ്രാധാന്യം നല്‍കുന്നുവെന്നും അനിരുദ്ധ് ചൗധരി വ്യക്തമാക്കി.
സുനില്‍ ഗവാസ്‌കറുടെ ബാറ്റിങ് തനിക്ക് ഇഷ്ടമാണ്. എന്നാല്‍ ജോര്‍ഡന്‍ ഗ്രീനിഡ്ജ്, ഡെസ്മണ്ട് ഹെയ്ന്‍സ്, വിവിവിയന്‍ റിച്ചാര്‍ഡ്‌സ് എന്നിവരുടെ ബാറ്റിങും ആസ്വദിക്കുന്ന വ്യക്തിയാണ് താന്‍. സച്ചിന്‍, സെവാഗ്, ഗാംഗുലി, ലക്ഷ്മണ്‍, ദ്രാവിഡ് എന്നിവരുടെ ബാറ്റിങ് ഇഷ്ടപ്പെടുന്നതു പോലെ തന്നെ മാര്‍ക്ക് വോ, ബ്രയാന്‍ ലാറ എന്നിവരടക്കം പല വിദേശ കളിക്കാരുടെ ബാറ്റിങും ഇഷ്ടമാണെന്ന് പരോക്ഷമായി കോലിയുടെ കമന്റിനു മറുപടിയെന്നോണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോണ്‍ എന്തൊരു ബൗളര്‍

വോണ്‍ എന്തൊരു ബൗളര്‍

ഓസ്‌ട്രേലിയയുടെ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണിന്റെ പ്രകടനം താന്‍ ഏറെ ആസ്വദിച്ചിട്ടുണ്ട്. ഇതുപോലെ തന്നെ ത്രില്ലടിപ്പിച്ച മറ്റൊരു സ്പിന്നര്‍ ലോകത്തില്‍ ഇല്ല. അതേസമയം, മറ്റൊരാള്‍ ചിലപ്പോള്‍ വോണിന്റെ ബൗളിങിനേക്കാള്‍ ഇഷ്ടപ്പെടുന്നത് അനില്‍ കുംബ്ലെയുടെ പ്രകടനം കാണാനായിരിക്കും.
കപില്‍ ദേവിന്റെ പ്രകടനം ആസ്വദിക്കുമ്പോള്‍ തന്നെ റിച്ചാര്‍ഡ് ഹാഡ്‌ലിയുടെയും ഇയാന്‍ ബോത്തമിന്റെയും ഇമ്രാന്‍ ഖാന്റെയുമെല്ലാം ബൗളിങിന് താന്‍ കൈയടിച്ചിട്ടുണ്ട്. പ്രതിഭാശാലികളായ താരങ്ങളെ അവരുടെ രാജ്യമോ രാഷ്ട്രീയമോ നോക്കാതെയാണ് ആരാധകര്‍ ഇഷ്ടപ്പെടുന്നതെന്നും അനിരുദ്ധ് ചൗധരി പറഞ്ഞു.

കോലി കരാര്‍ ലംഘിച്ചു

കോലി കരാര്‍ ലംഘിച്ചു

ആരാധകര്‍ മറ്റു രാജ്യങ്ങളിലെ കളിക്കാരെയാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ പ്യൂമയടക്കമുള്ള വമ്പന്‍ കമ്പനികള്‍ 100 കോടിയുടെ പ്രതിഫലം നല്‍കി താങ്കളുമായി കരാര്‍ ഒപ്പുവയ്ക്കില്ലെന്ന് കോലി മനസ്സിലാക്കണമെന്ന് ഒരു ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി. അതോടെ ബിസിസിഐയുടെ വരുമാനം കുത്തനെ ഇടിയും. ഇത് താരങ്ങളുടെ പ്രതിഫലവും കുറയാന്‍ ഇടയാക്കും. ഇപ്പോള്‍ നടത്തിയ ഈ പ്രസ്താവനയിലൂടെ കരാര്‍ ലംഘനമാണ് താന്‍ നടത്തിയിരിക്കുന്നതെന്ന് വിശദമായി പരിശോധിച്ചാല്‍ കോലിക്കു ബോധ്യമാവുമെന്നും ബിസിസിഐ ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു.

വിവാദ ട്വീറ്റ്

വിവാദ ട്വീറ്റ്

കോലിയുടെ ബാറ്റിങില്‍ എന്തെങ്കിലും പ്രത്യേകത ഉള്ളതായി തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നും ഇംഗ്ലീഷ്, ഓസീസ് താരങ്ങളുടെ ബാറ്റിങാണ് താന്‍ ഇതിനേക്കാള്‍ ആസ്വദിക്കാറുള്ളതെന്നുമായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്. ഈ ട്വീറ്റാണ് കോലിയെ പ്രകോപിതനാക്കിയത്.
നിങ്ങളുടെ ഇഷ്ടം അങ്ങനെയാണെങ്കില്‍ ഇന്ത്യയില്‍ ജീവിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. നിങ്ങള്‍ ഇവിടെ നിന്നും മറ്റേതെങ്കിലും രാജ്യത്തേക്കു പോവൂ. നിങ്ങള്‍ എന്നെ ഇഷ്ടപ്പെടുന്നുണ്ടോയെന്നതിനെക്കുറിച്ച് താന്‍ കാര്യമാക്കുന്നില്ല. എന്നാല്‍, ഇവിടെ ജീവിച്ച് മറ്റൊരു രാജ്യത്തെ കാര്യങ്ങളെ ഇഷ്ടപ്പെടുന്ന താങ്കളുടെ നിലപാട് ശരിയല്ലെന്നായിരുന്നു കോലിയുടെ മറുപടി.

Story first published: Thursday, November 8, 2018, 19:37 [IST]
Other articles published on Nov 8, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X