വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിസിസിഐ ഇലക്ഷന്‍ നീട്ടിവെച്ചതായി സിഒഎ ചീഫ് വിനോദ് റായ്

ദില്ലി: ബിസിസിഐയില്‍ നടക്കാനിരിക്കുന്ന നിര്‍ണായകമായ ഇലക്ഷന്‍ നീട്ടിവെച്ചു. ഒരു ദിവസത്തേക്കാണ് മാറ്റം. ഒക്ടോബര്‍ 22ന് നടക്കാനിരുന്ന തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23ന് നടത്തുമെന്ന് സിഒഎ ചീഫ് വിനോദ് റായ് പറഞ്ഞു. ഒക്ടോബര്‍ 21ന് ഹരിയാണയിലും മഹാരാഷ്ട്രയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതുണ്ട്. ഈ സൗകര്യം കൂടി കണക്കിലെടുത്താണ് തീരുമാനം.

vinod-rai

രണ്ടാഴ്ചയെങ്കിലും നീട്ടിവെക്കണമെന്നായിരുന്നു വിനോദ് റായിയുടെ നിലപാട്. എന്നാല്‍, തെരഞ്ഞെടുപ്പ് ഏതെങ്കിലും കാരണവശാല്‍ നീട്ടിവെക്കുന്നതിനോട് സിഒഎ അംഗം ഡയാന എഡ്യുല്‍ജി എതിരായിരുന്നു. ഒരു ദിവസത്തേക്ക് മാത്രമായതിനാല്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. തെരഞ്ഞെടുപ്പിന് ശേഷം സ്റ്റേറ്റ് അസോസിയേഷന്‍ അംഗങ്ങളുടെ എണ്ണം ഒന്‍പതില്‍ നിന്നും 19 ആയി ഉയര്‍ത്തും. സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുമായി ചര്‍ച്ച ചെയ്തശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വിനോദ് റായ് നേരത്തെ പറഞ്ഞിരുന്നു.

ഐഎസ്എല്‍: എഫ്‌സി ഗോവ ഇനി പുതിയ ലുക്കില്‍, ജഴ്‌സി പുറത്തിറക്കിയത് കോലിഐഎസ്എല്‍: എഫ്‌സി ഗോവ ഇനി പുതിയ ലുക്കില്‍, ജഴ്‌സി പുറത്തിറക്കിയത് കോലി

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നിലവില്‍ സുപ്രീംകോടതി നിയോഗിച്ച സിഒഎ ആണ് നിയന്ത്രിക്കുന്നത്. അഴിമതിയെ തുടര്‍ന്ന് ബിസിസിഐയെ ഉടച്ചുവാര്‍ക്കുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് സുപ്രീംകോടതിയുടെ തീരുമാനമുണ്ടായത്. പുതിയ ഭരണസമിതി ഉണ്ടാകുന്നതോടെ സിഒഎ നിയന്ത്രണം ഇല്ലാതാകുമെന്നാണ് സൂചന. 2017 ജനുവരിയിലാണ് സുപ്രീംകോടതി സിഇഒയെ നിയോഗിച്ചത്.

Story first published: Tuesday, September 24, 2019, 17:00 [IST]
Other articles published on Sep 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X