ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജറെ വെസ്റ്റിന്‍ഡീസില്‍നിന്നും തിരിച്ചുവിളിച്ചു; ഗുരുതരമായ ആരോപണം
ട്രിനിഡാഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജറായ സുനില്‍ സുബ്രഹ്മണ്യത്തെ വെസ്റ്റിന്‍ഡീസില്‍ നിന്നും തിരിച്ചുവിളിച്ചു. ഗുരുതരമായ അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. പലവട്ടം ഇദ്ദേഹത്തിനെതിരെ പരാതിയുയര്‍ന്നെങ്കിലും ഇപ്പോഴാണ് നടപടിയുണ്ടാകുന്നത്. ടീമിന്റെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനിടെ ട്രിനിഡാഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറി എന്നതാണ് ഇപ്പോഴത്തെ പരാതി.
ഒരു പരസ്യ ചിത്രീകരണവുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യം ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുകയായിരുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ ബിസിസിഐയെ അറിയിച്ചതോടെയാണ് അദ്ദേഹത്തെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചത്. ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിയും സംഭവത്തില്‍ ഇടപെട്ടതോടെ മാനേജറുടെ കാലാവധി റദ്ദാക്കിയേക്കും.

നേരത്തെ, ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടയിലും ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. കാറ്ററിങ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി മാനേജര്‍ കയര്‍ക്കുകയായിരുന്നു. പെര്‍ത്ത് ടെസ്റ്റിലെ വിജയത്തിനുശേഷം പ്രത്യേകമായി പാചകം ചെയ്ത ചില ഭക്ഷണപദാര്‍ഥങ്ങള്‍ രുചികരമായില്ലെന്നായിരുന്നു ഇയാളുടെ ആരോപണം. അന്നത്തെ സംഭവത്തില്‍ ബിസിസിഐ നടപടിയില്‍ നിന്നും മാനേജര്‍ രക്ഷപ്പെടുകയായിരുന്നു. തന്റെ സുഹൃത്തുക്കള്‍ക്ക് മത്സരങ്ങള്‍ കാണാന്‍ ടിക്കറ്റ് സംഘടിപ്പിക്കലും തൊപ്പി ശരിയായി വെക്കുകയുമാണ് ഈ മാനേജറുടെ പ്രധാന ജോലിയെന്നും ആരോപണമുണ്ട്. തിരിച്ചുവിളിക്കപ്പെട്ടതോടെ ഇനി ഇദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications