Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ടീമായി; മിതാലി ക്യാപ്റ്റനായി തുടരും

മുംബൈ: വിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു.ഏകദിന ടീമിനെ വെറ്ററല്‍ താരം മിതാലി രാജ് നയിക്കുമ്പോള്‍ ട്വന്റി20 ടീമിനെ ഹര്‍മന്‍പ്രൗത് കൗറും നയിക്കും.അഞ്ച് ട്വന്റി20യും മൂന്ന് ഏകദിനങ്ങളും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യന്‍ വനിതാ ടീം വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്നത്.നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് ശേഷം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിലേക്ക് പറക്കും.നവംബര്‍ ഒന്ന് മുതല്‍ 20വരെയാണ് വിന്‍ഡീസ് പര്യടനം.

വലിയ അത്ഭുതങ്ങളില്ലാത്ത ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇറങ്ങിയ ട്വന്റി20 ടീമിനെ വിന്‍ഡീസ് പര്യടനത്തിലും നിലനിര്‍ത്തി.ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് വരവറിയിച്ച 15കാരി ഷഫാലി വര്‍മയെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.യുവതാരങ്ങളും പരിചയസമ്പന്നരായ താരങ്ങളും ഉള്‍പ്പെട്ട കരുത്തുറ്റ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

mithaliraj

ഏകദിന ടീം:മിതാലി രാജ് (ക്യാപ്റ്റന്‍),ഹര്‍മന്‍പ്രീത് കൗര്‍ (വൈസ് ക്യാപ്റ്റന്‍),സ്മൃതി മന്ദാന,ദീപ്തി ശര്‍മ,ജെമീമ റോഡ്രിഗസ്,ഡി ഹേമലത,പൂനം റൗത്ത്,ശിഖ പാണ്ഡെ,ജുലന്‍ ഗോസ്വാമി,പൂനം യാദവ്,മാന്‍സി ജോഷി,ഏകതാ ബിഷ്ത്,രാജേശ്വരി ജയക്‌വാദ്,താനിയ ഭാട്ടിയ,പ്രിയ പൂനിയ,സുഷ്മ വര്‍മ്മ

ട്വന്റി20 ടീം:ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍),സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍),ജെമീമ റോഡ്രിഗസ്,ഷഫാലി വര്‍മ,ഹര്‍ലീന്‍ ഡിയോള്‍,തനിയാ ഭാട്ടിയ,ദീപ്തി ശര്‍മ,പൂനം യാദവ്,വേദ കൃഷ്ണമൂര്‍ത്തി,രാഥ യാദവ്,അനുദ പാട്ടീല്‍,ശിഖ പാണ്ഡെ,പൂജ വസ്ത്രാക്കര്‍,അരുന്ധതി റെഡ്ഡി,മാന്‍സി ജോഷി.

Story first published: Saturday, September 28, 2019, 10:57 [IST]
Other articles published on Sep 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+