For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്ലിനെ മാതൃകയാക്കി ബിബിഎല്ലും; ഈ സീസണ്‍ മുതല്‍ സ്ട്രാറ്റജിക് ടൈം ഔട്ട്

ധാക്ക: ലീഗ് ക്രിക്കറ്റുകളില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ( ഐപിഎല്‍) നടത്തിപ്പ് രീതി പിന്തുടരാന്‍ ബിഗ്ബാഷ് ലീഗും (ബിബിഎല്‍). ഐപിഎല്‍ മത്സരത്തിനിടെ നല്‍കുന്ന ചെറിയ ഇടവേളകളായ സ്ട്രാറ്റജിക് ടൈംഔട്ട് ഈ സീസണില്‍ മുതല്‍ ബിബിഎല്ലിലും നടപ്പിലാക്കാനാണ് തീരുമാനമായിരിക്കുന്നത്. ഇതു പ്രകാരം ഏഴ് മുതല്‍ 13വരെയുള്ള ഓവറുകള്‍ക്കുള്ളില്‍ ബാറ്റിങ് ടീമിന് 90 സെക്കന്റ് ടൈംഔട്ട് എടുക്കാം. കൂടാതെ ഈ അടുത്ത് ഐസിസി പരിഷ്‌കരണം നടത്തിയ സൂപ്പര്‍ ഓവര്‍ രീതിയാവും ബിബിഎല്ലില്‍ പിന്തുടരുക. ഒരു സൂപ്പര്‍ ഓവറില്‍ വിജയിയെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ രണ്ടാം സൂപ്പര്‍ ഓവര്‍ നടത്തുകയാണ് പുതിയ രീതി. എപ്പോഴും ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് ചിന്തിക്കുന്നത്.

ക്രിക്കറ്റ് കളിക്കാര്‍ക്കും ആരാധകര്‍ക്കും ഒരുപോലെ സ്വീകാര്യമാകുന്ന തരത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയെന്നതാണ് തങ്ങളുടെ ഉദ്ദേശമെന്നും ബിഗ് ബാഷ് ലീഗ് മുഖ്യ ചുമതലയുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയ ഹെഡ് അലിസ്‌റ്റെയര്‍ ഡോബ്‌സണ്‍ പറഞ്ഞു.ലോകകപ്പിന് ശേഷമുണ്ടായ വിവാദങ്ങളെത്തുടര്‍ന്ന് സൂപ്പര്‍ ഓവറിന്റെ നിയമത്തില്‍ മാറ്റം വരുത്തിയതിനെ പിന്തുണയ്ക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാറ്റിങ് ടീമിന് ഒരു ഇടവേള നല്‍കുന്ന സ്ട്രാറ്റജിക് ടൈംഔട്ട് ബിബിഎല്ലില്‍ കൊണ്ടുവരുന്നത് നേരത്തെ മുതല്‍ പരിഗണനയിലുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

bbl

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിബിഎല്ലിനും മികച്ച ആരാധക പിന്തുണയാണുള്ളത്. ഗ്ലെന്‍ മാക്‌സ് വെല്‍ അടക്കമുള്ള വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ലീഗില്‍ പങ്കെടുക്കുന്നുണ്ട്. ഡിസംബര്‍ 17നാണ് ബിബിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്.

Story first published: Thursday, October 24, 2019, 9:08 [IST]
Other articles published on Oct 24, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+