Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിബിസി സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍; ലെവിസ് ഹാമില്‍ട്ടന് മുന്‍തൂക്കം

ലണ്ടന്‍: പോയവര്‍ഷത്തെ മികച്ച കായികതാരത്തിനുള്ള ബിബിസി സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനുള്ള പട്ടികയില്‍ മെഴ്‌സിഡസിന്റെ ചാമ്പ്യന്‍ ഡ്രൈവര്‍ ലെവിസ് ഹാമില്‍ട്ടന് മുന്‍തൂക്കം. ഫോര്‍മുലവണ്‍ ഡ്രൈവര്‍, റസ്‌റ്റോറന്റെ ഉടമ, ഫാഷന്‍ ഡിസൈനര്‍, മാജിക്ക് മേക്കര്‍, ഗ്രീന്‍ ക്യാംപെയ്‌നര്‍ തുടങ്ങിയ മേഘലകളിലെല്ലാം സജീവമായ ഹാമില്‍ട്ടനെ പുരസ്‌കാര ജേതാവാക്കാന്‍ വലിയ രീതിയിലുള്ള ആരാധക പിന്തുണയുണ്ട്.

ഈ സീസണിലെ ഫോര്‍മുലവണ്ണിലൂടെ ഹാട്രിക്ക് ലോക കിരീടം ചൂടിയ ഹാമില്‍ട്ടന്‍ കരിയറിലെ ആകെ കിരീടനേട്ടം ആറാക്കി. കൂടുതല്‍ ലോക കിരീടമെന്ന ഇതിഹാസ ഡ്രൈവര്‍ മൈക്കില്‍ ഷുമാക്കറിനൊപ്പമെത്താന്‍ ഒരു കിരീടം കൂടിയാണ് ഹാമില്‍ട്ടന് വേണ്ടത്. 14 ദശലക്ഷം ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഹാമില്‍ട്ടനെ പിന്തുടരുന്നത്. ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച ബെന്‍ സ്റ്റോക്‌സാണ് ഹാമില്‍ട്ടന്റെ മുഖ്യ എതിരാളി.

lewis-hamilton

ക്രിക്കറ്റിന്റെ പിതാക്കന്‍മാരായ ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ് കിരീടം സമ്മാനിച്ച താരമെന്ന ബഹുമതിയാണ് അദ്ദേഹത്തിന്റെ കരുത്ത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ റഹിം സ്റ്റെര്‍ലിങ്ങാണ് പട്ടികയിലുണ്ട് മറ്റൊരു താരം. പ്രീമിയര്‍ ലീഗ്, എഫ്എകപ്പ്, കാരബാവോ കപ്പ് എന്നീ മൂന്ന് കിരീടങ്ങളാണ് സ്റ്റെര്‍ലിങ് കഴിഞ്ഞവര്‍ഷം സ്റ്റെര്‍ലിങ് നേടിയത്. റഗ്ബി താരം അലുന്‍ വൈന്‍ ജോണിസ്, അത്‌ലറ്റ് കാതറീന ജോണ്‍സണ്‍ തോംസണ്‍, അത്‌ലറ്റ് ഡി ആഷര്‍ സ്മിത്ത് എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍.

Story first published: Sunday, December 15, 2019, 16:42 [IST]
Other articles published on Dec 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+