വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വമ്പന്‍ തോല്‍വിക്ക് പിന്നാലെ ബയേണ്‍ മ്യൂണിക്ക് പരിശീലകന്‍ നിക്കോ കോവാക്കിനെ പുറത്താക്കി

ബര്‍ലിന്‍: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ കിതയ്ക്കുന്ന ബയേണ്‍ മ്യൂണിക്ക് ടീമിന്റെ പരിശീലകന്‍ നിക്കോ കോവാക്കിനെ പുറത്താക്കി. മാനേജുമെന്റുമായി പരസ്പര സമ്മതത്തോടെയാണ് പുറത്താകലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ലീഗില്‍ നടന്ന മത്സരത്തില്‍ ഫ്രാങ്ക്ഫുര്‍ട്ടിനെതിരെ 5-1ന് ബയേണ്‍ തോറ്റിരുന്നു. ലീഗില്‍ നാലാം സ്ഥാനത്താണ് ഇപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ മോശം പ്രകടനമാണിത്.

പതിനെട്ടു മാസങ്ങള്‍ക്കുശേഷമാണ് പരിശീലകന്റെ സ്ഥാനം തെറിക്കുന്നത്. 2018ല്‍ ഫാങ്ക്ഫുര്‍ട്ടില്‍ നിന്നും അദ്ദേഹം ബയേണിലെത്തുകയായിരുന്നു. തങ്ങളുടെ പ്രകടനം സമീപകാലത്ത് മോശമാണെന്ന് ബയേണ്‍ പ്രസിഡന്റ് കാള്‍ ഹെയ്ന്‍സ് റമ്മനിഗെ പറഞ്ഞു. ടീമിന്റെ മത്സരഫലളങ്ങള്‍ അഴിച്ചുപണിക്ക് സമയമായെന്ന് കാണിക്കുന്നു. നിക്കോയുമായി ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തി. ഇതിനുശേഷമാണ് അദ്ദേഹത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും പ്രസിഡന്റ് വ്യക്തമാക്കി.

അണ്ടര്‍ 17 ലോകകപ്പ്; അര്‍ജന്റീനയും സ്‌പെയ്‌നും ഇറ്റലിയും നോക്കൗട്ടില്‍അണ്ടര്‍ 17 ലോകകപ്പ്; അര്‍ജന്റീനയും സ്‌പെയ്‌നും ഇറ്റലിയും നോക്കൗട്ടില്‍

nikokovac

സീസണില്‍ രണ്ട് തോല്‍വിയും മൂന്ന് സമനിലയുമാണ് ബയേണ്‍ നേരിട്ടത്. കഴിഞ്ഞ സീസണില്‍ ടീം രണ്ട് കിരീടങ്ങള്‍ നേടിയിരുന്നു. ഇതിന് നിക്കോയോട് നന്ദി പറയുന്നതായി പ്രസിഡന്റ് അറിയിച്ചു. അസിസ്റ്റന്റ് കോച്ച് ഹാന്‍സ് ഫ് ളിക്ക് ടീമിന്റെ താത്കാലിക ചുമതല ഏറ്റെടുക്കും. ബുധനാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ ഒളിമ്പിയാക്കോസുമായി ബയേണിന് മത്സരമുണ്ട്. ശനിയാഴ്ച ബൊറൂസിയ ഡോട്ടുമുണ്ടുമായി ലീഗിലും ഏറ്റുമുട്ടും.

Story first published: Monday, November 4, 2019, 11:53 [IST]
Other articles published on Nov 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X