പന്തിന്റെ ഭാഗ്യം തെളിയുന്നു; ടീമിലെത്തിയയുടന്‍ അഫ്ഗാനെതിരെ ലോകകപ്പ് അരങ്ങേറ്റം
ലണ്ടന്‍: ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ കടുത്ത നിരാശയിലായിരുന്ന കൗമാരതാരം ഋഷഭ് പന്ത് പകരക്കാരനായി ടീമിലെത്തിയ ഉടന്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ പന്ത് ലോകകപ്പില്‍ അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ട്. നാലാം നമ്പറില്‍ വിജയ് ശങ്കറിന് പകരക്കാരനായി ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനെ ഉള്‍പ്പെടുത്തിയേക്കും.
ഏപ്രില്‍ 15ന് പ്രഖ്യാപിച്ച ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ പന്തിന് ഇടംലഭിച്ചിരുന്നില്ല. എന്നാല്‍, ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതോടെ താരത്തെ ഇംഗ്ലണ്ടിലേക്ക് വിളിച്ചിരുന്നു. ധവാന്‍ ലോകകപ്പില്‍ നിന്നും പുറത്താകുമെന്ന് ഉറപ്പായതോടെ കഴിഞ്ഞദിവസം ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ടീമിനൊപ്പം പരിശീലനം ആരംഭിച്ച പന്ത് ശനിയാഴ്ച അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ്.

ധവാന് പകരം വിജയ് ശങ്കര്‍
നേരത്തെ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ധവാന് പകരം ഇറങ്ങിയത് വിജയ് ശങ്കര്‍ ആയിരുന്നു. ഓപ്പണറായി കെ എല്‍ രാഹുലിന് സ്ഥാനക്കയറ്റം കിട്ടിയപ്പോള്‍ രാഹുലിന്റെ നാലാം നമ്പറില്‍ വിജയ് ഇറങ്ങി. ആദ്യ മത്സരത്തില്‍ ബാറ്റുകൊണ്ട് കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്ന താരം രണ്ടു വിക്കറ്റ് വീഴ്ത്തി ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍, വിജയ് അഫ്ഗാനെതിരായ മത്സരത്തില്‍ വിശ്രമിക്കാനാണ് സാധ്യത.

വിജയ് ശങ്കറിന് പരിക്ക്
പരിശീലനത്തിനിടെ ബുംറയുടെ യോര്‍ക്കര്‍ കൊണ്ട് പരിക്കേറ്റ വിജയ് വിശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ട്. പരിക്ക് സാരമുള്ളതല്ലെന്നും വിജയ് അടുത്തദിവസം പരിശീലനം തുടരുമെന്നുമാണ് ടീം മാനേജ്‌മെന്റ് അറിയിക്കുന്നത്. അതേസമയം, ദുര്‍ബലരായ എതിരാളികളായതുകൊണ്ടുതന്നെ അഫ്ഗാനെതിരെ പന്തിനെ പരീക്ഷിക്കാന്‍ തന്നെയാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം.

ഭുവനേശ്വറിന് പകരം മുഹമ്മദ് ഷമി
പരിക്കേറ്റ ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ രണ്ടു മത്സരങ്ങളില്‍ പുറത്തിരിക്കുമ്പോള്‍ മുഹമ്മദ് ഷമി ആയിരിക്കും പകരക്കാരനാവുക. കളിക്കാരുടെ പരിക്ക് വലയ്ക്കുമ്പോഴും പകരക്കാര്‍ക്ക് തിളങ്ങാനാകുന്നത് ഇന്ത്യന്‍ ടീമിന് ആശ്വാസകരമാണ്. ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയ്ക്ക് ഇനി ഏറ്റവും കടുപ്പമേറിയ മത്സരം. ജൂണ്‍ 30ന് നടക്കാനിരിക്കുന്ന ഈ മത്സരം ആകുമ്പോഴേക്കും ഭുവനേശ്വര്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications