കറാച്ചി: അടുത്തിടെ പാകിസ്താന് ക്രിക്കറ്റിന് ആകെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഡാനിഷ് കനേരിയയോട് പാകിസ്താന് താരങ്ങള്‍ കാട്ടിയിരുന്ന വിവേചനം. ഹിന്ദുവായതിനാല്‍ കനേരിയ ടീമില്‍ വിവേചനം നേരിട്ടെന്ന മുന്‍ പാക് പേസര്‍ ഷുഹൈബ് അക്തറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഇത് സത്യമാണെന്ന് അറിയിച്ച് കനേരിയയും രംഗത്തെത്തി. ക്രിക്കറ്റ് ലോകത്ത് സംഭവം ചര്‍ച്ചയായെങ്കിലും കൂടുതല്‍ വിവാദങ്ങളിലേക്കെത്താതെ പ്രശ്നം ഒതുക്കിതീര്‍ത്തു.
എന്നാലിപ്പോള്‍ വിവാദത്തെ വീണ്ടും ഉയിര്ത്തെഴുന്നേല്പ്പിക്കുകയാണ് മുന്‍ പാക് താരം ബാസിത് അലി. കനേരിയക്ക് വിവേചനം നേരിട്ടുട്ടുണ്ടെങ്കില്‍ അത് ആരില്‍ നിന്നൊക്കെയാണെന്ന് അക്തര്‍ വെളിപ്പെടുത്തണമെന്നാണ് ബാസിത് അലി ആവശ്യപ്പെട്ടത്. താന്‍ കളിക്കുമ്പോഴോ തന്റെ അറിവിലോ ഇത്തരമൊരു വിവേചനം ഉണ്ടായിട്ടില്ലെന്നും ബാസിത് അലി പറഞ്ഞു.
ബാഴ്സലോണ വിട്ട് ഇന്റര്‍മിലാനിലേക്ക് ചേക്കാറാന്‍ വിദാല്‍, ക്ലബ്ബിന്റെ തീരുമാനം ഇങ്ങനെ
പാകിസ്താന് ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ രണ്ടാമത്തെ ഹിന്ദു താരമാണ് കനേരിയ. കനേരിയെ ഹിന്ദുവായതിനാല്‍ ഒരു മേശയിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന് പോലും ചില താരങ്ങള്‍ക്കും താത്പര്യമില്ലായിരുന്നെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയിരുന്നില്ലെന്നുമാണ് അക്തര്‍ വെളിപ്പെടുത്തിയത്. ഒത്തുകളിയെത്തുടര്‍ന്ന് വിലക്ക് നേരിട്ടതോടെ കനേരിയയുടെ കരിയര്‍ അവസാനിച്ചു. പാകിസ്താനുവേണ്ടി കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ ബൗളറാണ് കനേരിയ.