വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൊഹാന്‍ ക്രൈഫിന് ബാഴ്‌സലോണയുടെ ആദരം; പ്രതിമ ഹോം ഗ്രൗണ്ടില്‍ സ്ഥാപിച്ചു

ബാഴ്‌സലോണ: ക്ലബ്ബിന്റെ ഇതിഹാസ താരമായിരുന്ന ജൊഹാന്‍ ക്രൈഫിന് ആദരം അര്‍പ്പിച്ച് ബാഴ്‌സലോണ.ക്രൈഫിന്റെ പ്രതിമ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ ന്യൂക്യാംപില്‍ സ്ഥാപിച്ചാണ് ബാഴ്‌സ താരത്തെ ആദരിച്ചത്.ക്രൈഫിന്റെ കുടുംബാംഗങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് പ്രതിമയുടെ പ്രകാശനചടങ്ങ് നിര്‍വഹിച്ചത്.3.5 മീറ്റര്‍ ഉയരമുള്ള പ്രതിമ വെള്ളിയിലാണ് നിര്‍മിച്ചിരിക്കുന്നത്.ബാഴ്‌സയുടെ ബി ടീമിനായി നിര്‍മ്മിക്കുന്ന പുതിയ സ്റ്റേഡിയത്തിന് ക്രൈഫിന്റെ പേരാവും നല്‍കുക.

ഹോളണ്ട് ദേശീയ ടീം താരമായിരുന്ന ക്രൈഫ് 1973 മുതല്‍ 1978വരെയാണ് ബാഴ്‌സലോണയ്ക്കുവേണ്ടി കളിച്ചത്.ക്ലബ്ബിനുവേണ്ടി 143 മത്സരത്തില്‍ നിന്ന് 48 ഗോളാണ് ക്രൈഫ് നേടിയത്.അയാക്‌സിലൂടെയാണ് ക്രൈഫ് ക്ലബ്ബ് കരിയര്‍ ആരംഭിച്ചത്. അയാക്‌സിനുവേണ്ടി 240 മത്സരത്തില്‍ നിന്ന് 190 ഗോളും ക്രൈഫ് നേടി.ലോസ് ഏഞ്ചല്‍സ ആസ്‌റ്റെക്‌സ്,വാഷിങ്ടണ്‍ ഡിപ്ലോമാറ്റ്‌സ്,ലെവന്റെ,ഫിയീനോര്‍ഡ് എന്നീ ക്ലബ്ബുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

ഒത്തുകളി; രണ്ട് ഹോങ്കോങ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ആജീവനാന്ത വിലക്ക്ഒത്തുകളി; രണ്ട് ഹോങ്കോങ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ആജീവനാന്ത വിലക്ക്

johancruyff

അറ്റാക്കിങ് മിഡ്ഫീല്‍ഡറായ താരം വിരമിച്ച ശേഷം പരിശീലകനായി ഫുട്‌ബോളില്‍ തുടര്‍ന്നു.1985 മുതല്‍ 88വരെ അയാക്‌സിനെ പരിശീലിപ്പിച്ച അദ്ദേഹം 1988ല്‍ ബാഴ്‌സലോണയുടെ പരിശീലകനായി.ക്രൈഫിന് കീഴില്‍ നാല് ലാലിഗ,ഒരു ചാമ്പ്യന്‍സ് ലീഗ്,കോപ ഡെല്‍ റേ,മൂന്ന് സൂപ്പര്‍ കോപ്പ,ഒരു വിന്നേഴ്‌സ് കപ്പ് എന്നിവയും ബാഴ്‌സ നേടിയിട്ടുണ്ട്.1971,1973,1974 എന്നീ വര്‍ഷങ്ങളിലെ ബാലന്‍ദ്യോര്‍ പുരസ്‌ക്കാരം ക്രൈഫിനായിരുന്നു.കളിക്കാരനായും പരിശീലകനായും ബാഴ്‌സലോണയുടെ ഇതിഹാസമായി വാഴ്ത്തുന്ന താരമാണ് ക്രൈഫ്.

Story first published: Wednesday, August 28, 2019, 8:52 [IST]
Other articles published on Aug 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X