ബാഴ്സലോണ: സ്പാനിഷ് ലീഗില്‍ മങ്ങിയ ഫോമില്‍ കളിക്കുന്ന ബാഴ്സലോണയ്ക്ക് ആശ്വാസവാര്‍ത്ത. ആഴ്ചകളായി ടീമില്‍നിന്നും പുറത്തായ യുറുഗ്വന്‍ സ്ട്രൈക്കര്‍ ലൂയിസ് സുവാരസ് ടീമിലേക്ക് മടങ്ങിയെത്തുകയാണ്. ഒസ്മാനെ ഡംബാലെ പരിക്കിന്റെ പിടിയിലായി ആറുമാസത്തേക്ക് പുറത്തായതിന്റെ പിന്നാലെയാണ് സുവാരസിന്റെ മടങ്ങിവരവ് ബാഴ്സലോണ സ്ഥിരീകരിച്ചത്.
നേരത്തെ പ്രതീക്ഷിച്ച രീതിയില്‍ സുവാരസിന് ടീമിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്ന് ബാഴ്സലോണ അറിയിച്ചു. വലതുകാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് സുവാരസ് ശസ്ത്രക്രിയയ്ക്ക് വിധേനയായിരുന്നു. സീസണ് മുഴുവന്‍ സുവാരസിന് പുറത്തിരിക്കേണ്ടിവരുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, പരിക്കില്‍നിന്നും അതിവേഗം മുക്തനാകാന്‍ തുടങ്ങിയതോടെ താരം ഉടന്‍ തിരിച്ചെത്തും.
ISL: മുംബൈയ്ക്ക് ജയിക്കണം; എതിരാളി ഗോവ
പരിക്ക് മുന്‍പ് ഈ സീസണില്‍ 23 കളികളിലാണ് ബാഴ്സയ്ക്കുവേണ്ടി സുവാരസ് ബൂട്ടുകെട്ടിയത്. ഇതില്‍നിന്നും 14 ഗോളുകളും കണ്ടെത്തി. ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സ സെമിയിലെത്തുകയാണെങ്കില്‍ സുവാരസിന് കളിക്കാന്‍ കഴിഞ്ഞേക്കും. ലീ ലീഗയില്‍ നിലവില്‍ റയല്‍ മാഡ്രിഡിനേക്കാള്‍ മൂന്ന് പോയന്റ് പിറകിലാണ് ബാഴസലോണ. സുവാരസ് ഉള്‍പ്പെടെയുള്ള കളിക്കാരുടെ പരിക്ക് ടീമിന് തിരിച്ചടിയായിട്ടുണ്ട്. കോപ്പ ഡെല്‍ റെയുടെ സെമിഫൈനലില്പോലും ബാഴ്സയ്ക്ക് ഇത്തവണ കടക്കാനായിട്ടില്ല. പുതിയ പരിശീലകന് ക്വിക്കെ സെറ്റിയന് കീഴില്‍ തിരിച്ചുവരാന്‍ കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ.