ബാഴ്‌സലോണ ആദ്യ മത്സരത്തില്‍ തോറ്റത് നന്നായെന്ന് പിക്വെ; കാരണം ഇതാണ്
ബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗയിലെ വമ്പന്മാരായ ബാഴ്‌സലോണ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ ലഭിച്ചത്. താരതമ്യേനെ ദുര്‍ബലരായ അത്‌ലറ്റികോ ബില്‍ബാവോയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്‌സലോണ തോറ്റത്. ക്ലബ്ബിന്റെ അപ്രതീക്ഷിത തോല്‍വിയില്‍ ആരാധകരും താരങ്ങളും ഒന്നടങ്കം നിരാശരായിരിക്കെ ബാഴ്‌സയുടെ തോല്‍വി നല്ലതാണെന്ന് അഭിപ്രായപ്പെടുകയാണ് ക്ലബ്ബിന്റെ പ്രതിരോധ നിര താരം ജെറാഡ് പിക്വെ. ഇങ്ങനെ പറയുന്നതിന് വ്യക്തമായ കാരണവും അദ്ദേഹം നിരത്തുന്നുണ്ട്.
അവസാന സീസണില്‍ നിന്ന് വ്യത്യസ്തമായി ടീമില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.പുതിയ താരങ്ങള്‍ ഇത്തവണ ക്ലബ്ബിലുണ്ട്.അവര്‍ക്ക് ബാഴ്‌സലോണയുടെ കളി ശൈലിയോട് ഇണങ്ങിവരാന്‍ സമയമെടുക്കും.പ്രീ സീസണില്‍ നിന്ന് വ്യത്യസ്തമാണ് ലാ ലിഗയിലെ കാര്യങ്ങള്‍.അതിനാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഈ തോല്‍വി ഉപകരിക്കും. ലീഗിന്റെ സാഹചര്യം മനസിലാക്കാനും പിഴവുകള്‍ തിരുത്താനും ഈ തോല്‍വി ഉപകരിക്കുമെന്നാണ് പിക്വെ അഭിപ്രായപ്പെട്ടത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അഭാവത്തിലാണ് ബാഴ്‌സ ആദ്യ മത്സരത്തിനിറങ്ങിയത്.

അത്‌ലറ്റികോ മാഡ്രിഡില്‍ നിന്നെത്തിയ അന്റോണിയോ ഗ്രിസ്മാനും ആദ്യ മത്സരത്തില്‍ ശോഭിക്കാനായിട്ടില്ല.ടീമിന് പഴയ ഒത്തിണക്കത്തോടെ കളിക്കാന്‍ സാധിക്കുന്നില്ല എന്നത് ആദ്യ മത്സരത്തില്‍ നിന്ന് വ്യക്തം. മെസ്സിയുടെ പരിക്ക് സംബന്ധിച്ച് അവ്യക്തത തുടരുന്നതിനിടെ ലൂയിസ് സുവാരസിനും പരിക്കേറ്റന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.പരിക്കേറ്റ സുവാരസിനെ 37ാം മിനുട്ടില്‍ പിന്‍വലിച്ചിരുന്നു.രണ്ട് സൂപ്പര്‍ താരങ്ങളുടെ പരിക്ക് ക്ലബ്ബിന്റെ ആദ്യ മത്സരങ്ങളില്‍ ശക്തമായ തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.നാളെ റയല്‍ ബെറ്റിസിനെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications