Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സലോണ 'കോമാളികളുടെ ക്ലബ്ബ്'; വിവാദ പരാമര്‍ശവുമായി മുന്‍ ഫ്രഞ്ച് താരം

പാരിസ്: ലാ ലിഗ സൂപ്പര്‍ ക്ലബ്ബ് ബാഴ്‌സലോണയെ പരിഹസിച്ച് മുന്‍ ഫ്രഞ്ച് സ്‌ട്രൈക്കറും ലോകകപ്പ് ജേതാവുമായ ക്രിസ്റ്റോഫി ഡുഗാരി. ബാഴ്‌സലോണ കോമാളികളുടെ ക്ലബ്ബാണെന്നും അവരെ ക്ലാസിക്ക് കളിക്കാരെന്ന് വിളിക്കാനാവില്ലെന്നുമാണ് മുന്‍ ഫ്രഞ്ച് താരം പറഞ്ഞത്. ബാഴ്‌സലോണയുടെ തീരുമാനങ്ങളെല്ലാം മണ്ടത്തരങ്ങളാണ്. ഫിലിപ്പ് കുട്ടീഞ്ഞോയെ മോഹവിലക്കെടുത്തു എന്നിട്ട് വിറ്റു. എല്ലാ കൈമാറ്റ ജാലകങ്ങളിലും ഇത്തരം മണ്ടത്തരങ്ങള്‍ കാട്ടുന്നു.

ടീമിന്റെ അവസ്ഥയ്ക്കനുസരിച്ചല്ല കൈമാറ്റ ജാലകത്തില്‍ താരങ്ങളെ എടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരിക്കേറ്റ ലൂയിസ് സുവാരസിനും ഉസ്മാന്‍ ഡെംബല്ലെയ്ക്ക് പകരമായി മികച്ചൊരു സ്‌ട്രൈക്കറെയെത്തിക്കാന്‍ ബാഴ്‌സയ്്ക്ക് കഴിഞ്ഞിട്ടില്ല. അത്‌ലറ്റികോ മാഡ്രിഡില്‍നിന്ന് അന്റോണിയോ ഗ്രിസ്മാനെ എത്തിച്ചത് മാത്രമാണ് ബാഴ്‌സയ്ക്ക് ആകെ ആശ്വസിക്കാനുള്ളത്. 4-3-3 ഫോര്‍മേഷനില്‍ കളിക്കാന്‍ മികച്ചൊരു താരത്തിന്റെ അഭാവം ബാഴ്‌സലോണ നിരയിലുണ്ട്. സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സി പരുക്കോടെയാണ് കളിക്കുന്നതെന്ന തരത്തിലും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

messi

മെസ്സികൂടി പുറത്തിരുന്നാല്‍ ബാഴ്‌സലോണയ്ക്കത് കടുത്ത തിരിച്ചടിയാവും. നിലവില്‍ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദാലും മെസ്സിയും തമ്മിലുള്ള അഭിപ്രായഭിന്നത ബാഴ്‌സലോണയില്‍ വിവാദം സൃഷ്ടിക്കുന്നുണ്ട്. മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറുന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Story first published: Saturday, February 8, 2020, 17:30 [IST]
Other articles published on Feb 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+