Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒടുവില്‍ അതു സംഭവിക്കുന്നു, നെയ്മര്‍ തിരികെ ബാഴ്‌സയിലേക്ക്; ക്ലബ്ബുകള്‍ കരാര്‍ ഉറപ്പിച്ചു

നെയ്മർ ഇനി മെസ്സിക്കൊപ്പം ബാഴ്സയിൽ

പാരിസ്: പിഎസ്ജി സൂപ്പര്‍താരം നെയ്മര്‍ വീണ്ടും ബാഴ്‌സലോണയിലേക്ക്. നീണ്ടനാളത്തെ അനിശ്ചിതത്വത്തിനുശേഷം ബാഴ്‌സലോണയും പിഎസ്ജിയും തമ്മില്‍ കരാര്‍ ഉറപ്പിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ ബാഴ്‌സലോണയില്‍നിന്നും റെക്കോര്‍ഡ് തുകയ്ക്ക് പിഎസ്ജിയിലെത്തിയ താരം ക്ലബ്ബുമായി അഭിപ്രായവ്യത്യാസത്തിലായിരുന്നു. കൈമാറ്റത്തിലെ അനിശ്ചിതാവസ്ഥയെ തുടര്‍ന്ന് നെയ്മര്‍ ഈ സീസണില്‍ കളത്തിലിറങ്ങിയിട്ടുമില്ല.

നെയ്മറെ വാങ്ങിയ അതേ തുകയ്ക്ക് മാത്രമേ ബാഴ്‌സലോണയ്ക്ക് തിരിച്ചുനല്‍കൂ എന്നായിരുന്നു പിഎസ്ജിയുടെ നിലപാട്. 2017ല്‍ 222 മില്യണ്‍ യോറോയ്ക്കാണ് നെയ്മര്‍ പിഎസ്ജിയിലെത്തുന്നത്. 200 മില്യണ്‍ യൂറോ കൂടാതെ മൂന്നു കളിക്കാരെയും ലോണില്‍ പിഎസ്ജിക്ക് നല്‍കാമെന്നാണ് ഇപ്പോള്‍ ബാഴ്‌സയുടെ വാഗ്ദാനം. ജീന്‍ ക്ലയര്‍ തോഡിവോ, ഇവാന്‍ റാക്കിട്ടിച്ച്, ഡംബാലെ എന്നിവരെ ഒരു സീസണില്‍ പിഎസ്ജിക്ക് നല്‍കിയേക്കും.

neymer

കരാര്‍ ഉറപ്പിച്ചെങ്കിലും മൂന്നുകളിക്കാരും പിഎസ്ജിയിലേക്ക് പോകുമോ എന്നത് സംബന്ധിച്ച് ഉറപ്പില്ല. വിഷയത്തില്‍ കളിക്കാരുമായും ചര്‍ച്ചകള്‍ തുടരുകയാണ്. നെയ്മര്‍ ബാഴ്‌സലോണയിലെത്തിയാല്‍ ഇത്തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാമെന്നാണ് ക്ലബ്ബിന്റെ കണക്കുകൂട്ടല്‍. പിഎസ്ജിയുമായി യോജിച്ചുപോകാന്‍ കഴിയാത്ത സൂപ്പര്‍താരം രണ്ടുവര്‍ഷത്തിനുശേഷം ബാഴ്‌സയിലെത്തുമ്പോള്‍ ഫോം വീണ്ടെടുക്കാമെന്നും പ്രതീക്ഷിക്കുന്നു.

Story first published: Friday, August 30, 2019, 13:10 [IST]
Other articles published on Aug 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+